തൊഗാഡിയയുടെ തിരോധാനത്തിന് കാരണം ആ പുസ്തകമാണോ?

'കാവിയുടെ പ്രതിഫലനങ്ങൾ- മുഖങ്ങളും മുഖംമൂടികളും' എന്ന പൂർത്തിയാക്കാറായ പുസ്തകവും തൊഗാഡിയയുടെ തിരോധാനവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന അന്വേഷണത്തിലാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ. അടുത്ത് തന്നെ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന  പ്രവീൺ തൊഗാഡിയയുടെ പുസ്തകം രാജ്യത്ത് രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കുമെന്നു കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ (ഐ.ബി) സർക്കാരിനു മുന്നറിയിപ്പു നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രസക്തമാകുന്നത്.

തൊഗാഡിയയും മോദിയും തമ്മിലുള്ള ശത്രുത ഇന്ന് ഒരു രഹസ്യമല്ല. മോദിക്കെതിരെ വലിയ ആക്രമണമാണ് പുസ്തകത്തിലൂടെ തൊഗാഡിയ ഉയർത്തുന്നത്. തൊഗാഡിയയുടെ അടുത്ത സുഹൃത്തായിരുന്ന നരേന്ദ്ര മോദി പിന്നീട് ഏറ്റവും വലിയ ശത്രുവായി മാറിയതെങ്ങനെ എന്നും ഈ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. മൃഗീയ ഭൂരിപക്ഷം ഉണ്ടായിട്ടും അയോധ്യ ക്ഷേത്ര നിർമാണത്തിന്‍റെ കാര്യത്തിൽ മോദി പുലർത്തുന്ന നിസംഗതയും തൊഗാഡിയ വിമർശിക്കുന്നു.

രാമക്ഷേത്ര നിർമാണം കരുവാക്കി പ്രധാനമന്ത്രി പദം നേടിയ മോദി ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് ഡോക്ടർ എഴുതിയ പുസ്തകത്തിലുണ്ടെന്ന്  കൈയെഴുത്തുപ്രതി വായിച്ച തൊഗാഡിയയുടെ സഹായി വെളിപ്പെടുത്തുന്നു. ഗോവധം നിരോധിക്കാനുള്ള തീരുമാനത്തിലും മോദി സത്യസന്ധത പ്രകിടിപ്പിച്ചില്ലെന്നും പുസ്തകത്തിലുള്ളതായി സഹായി വ്യക്തമാക്കി. 

ഹിന്ദുത്വ പാർട്ടിയെന്ന ബി.ജെ.പിയുടെ അവകാശവാദം തകർക്കുന്നതാകും പുസ്തകത്തിലെ വെളിപ്പെടുത്തലുകളെന്നാണ് സൂചന. ഇത് പാർട്ടിക്കും വ്യക്തിപരമായി മോദിക്കും വലിയ ക്ഷീണമാണ് ഉണ്ടാക്കുക. കാൽനൂറ്റാണ്ടിൽ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ ഹിന്ദുക്കളെ വഞ്ചിച്ചത് എങ്ങനെയെല്ലാം എന്ന പ്രമേയമുള്ള പുസ്തകം പുറത്തിറങ്ങാതിരിക്കാനാണ് തൊഗാഡിയയെ ഇല്ലാതാക്കാൻ ശ്രമിച്ചത് എന്ന് കരുതുന്നവരും കുറവല്ല.

കഴിഞ്ഞ ദിവസമാണ് ഏറ്റുമുട്ടലിലൂടെ തന്നെ ില്ലാതാക്കാൻ ശ്രമിക്കുകയായിരുന്നു സർക്കാർ എന്ന ആരോപണവുമായി തൊഗാഡിയ വാർത്താ സമ്മേളനം നടത്തിയത്.

Tags:    
News Summary - Togadias claims in the midst of finalising a book-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT