ന്യൂയോർക്: ശാസ്ത്ര കഥകളും കാൽപനിക നോവലുകളുമെഴുതി ശ്രദ്ധേയയായ അമേരിക്കൻ എഴുത്തുകാരി ഉർസുല കെ ലി ഗിൻ അന്തരിച്ചു. അമേരിക്കയിലെ ഒാറിഗണിലാണ് തിങ്കളാഴ്ച നിരവധി അവാർഡുകൾ നേടിയ ഉർസുല അന്തരിച്ചത്. ലക്ഷക്കണക്കിന് കോപ്പികൾ വിറ്റുപോയ 20 നോവലുകളും 100 ചെറു കഥകളും എഴുതിയിട്ടുണ്ട്.
യു.എസിലെ ഏറ്റവുമുയർന്ന ബാലസാഹിത്യ അവാർഡായ ന്യൂബെറി മെഡൽ, ദേശീ ബുക്ക് ഫൗണ്ടേഷൻ മെഡൽ എന്നിവയടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. അമേരിക്കയിലെ സാംസ്കാരിക പൈതൃകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ഇവരെ 2000ത്തിൽ യു.എസ് ലൈബ്രറി കോൺഗ്രസ് ‘ജീവിക്കുന്ന ഇതിഹാസം’ എന്ന പദവി നൽകി ആദരിക്കുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.