ബഷീറിനോട് അവഗണന; ചെയർ അംഗങ്ങൾ രാജിവെച്ചു

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറി​​​​െൻറ പേരിലുള്ള ഏക സ്മാരകമായ കാലിക്കറ്റ്​ യൂനിവേഴ്​സിറ്റിയിലെ ബഷീർ ചെയർ അനാഥമാകുന്നു. 2008 മുതൽ  തുടങ്ങിയ ബഷീർ ചെയർ യൂനിവേഴ്സിറ്റി അധികൃതരു‌ടെ കൊടിയ അനാസ്ഥകാരണമാണ് പ്രവർത്തനം നിലക്കുന്നത്​. ചെയറി​​​​​െൻറ വിസിറ്റിങ് പ്രഫസറായി അന്നത്തെ വൈസ്​ ചാൻസലർ നിയമിച്ച ഡോ. എം.എം. ബഷീർ, ഡോ. എൻ. ഗോപിനാഥൻ നായർ, കെ. വേലായുധൻ എന്നിവർ ബുധനാഴ്​ച വി.സിക്ക് രാജി നൽകി. ചുമതലയേറ്റെടുക്കുമ്പോൾ അന്ന​െത്ത വി.സി ഡോ. എം. അബ്​ദുൽ സലാമിന് നൽകിയ ഉറപ്പി​​​​​െൻറ ഭാഗമായി ഏറ്റെടുത്ത ബഷീർ നിഘണ്ടുവി​​​​​െൻറ എട്ട് വാല്യങ്ങൾ വി.സിയുടെ ഓഫിസിൽ ഏൽപിച്ചതായി ഡോ. എം.എം. ബഷീർ കോഴിക്കോട്ട്​ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 

2008ൽ അന്നത്തെ ഇടതുസർക്കാറാണ് ബഷീറിനുള്ള സ്മാരകം എന്ന നിലയിൽ യൂനിവേഴ്സിറ്റി കാമ്പസിൽ ബഷീർ ചെയർ ആരംഭിച്ചത്. ബഷീറി‍​​​​െൻറ എല്ലാ സർഗാത്മക ഗ്രന്ഥങ്ങളും ഉൾപ്പെടുത്തി സമഗ്രമായ നിഘണ്ടു നിർമിക്കുക, ബഷീറെന്ന കഥാകൃത്തിനെ അറിയാൻപാകത്തിൽ മ്യൂസിയം സ്ഥാപിക്കുക എന്നിവയായിരുന്നു ചെയറി‍​​​​െൻറ ലക്ഷ്യം. ഇതി‍​​​​െൻറ പ്രവർത്തനത്തിനായി സർക്കാർ 25 ലക്ഷം രൂപ സ്ഥിരനിക്ഷേപമായി നൽകി. മറ്റ് ദൈനംദിന ചെലവുകൾക്കായി യൂനിവേഴ്സിറ്റി ഏഴു ലക്ഷം രൂപയും അനുവദിച്ചു. 

എന്നാൽ, അബ്​ദുൽ സലാം വി.സി പദവിയിൽനിന്ന് ഒഴിഞ്ഞതോടെ കാര്യങ്ങളെല്ലാം തകിടംമറിയുകയായിരുന്നെന്ന് ഡോ. എം.എം. ബഷീർ പറഞ്ഞു. അനുവദിച്ച ഏഴു ലക്ഷം പോലും തന്നില്ല. 10 മാസമായി  മൂന്നുപേർക്കുള്ള ഓണറേറിയവും ലഭിക്കുന്നില്ല. ദൈനംദിന ചെലവുകൾക്കും പണമില്ല. യൂനിവേഴ്സിറ്റി അധികൃതരുമായി ബന്ധപ്പെടുമ്പോൾ ചെയർ അവരുടെ ഭാഗമല്ലെന്നാണ് പറയുന്നത്. നിരവധി നിവേദനങ്ങൾക്കൊപ്പം സിൻഡിക്കേറ്റ് ചെയറിന് ആവശ്യമായ സഹായങ്ങൾ നൽകണമെന്ന് വി.സിയോട‌് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.

എന്നിട്ടും ആറുമാസം കഴിഞ്ഞു. ഇനിയും തുടരുന്നത് ശരിയല്ലെന്ന ഉറച്ച ബോധ്യമുള്ളതിനാലാണ് പടിയിറങ്ങുന്നത്. തങ്ങൾ ഏറ്റെടുത്തതുപ്രകാരം ബഷീറിനെ സമഗ്രമായി പഠിച്ചിട്ടുള്ള നിഘണ്ടു നിർമിച്ചിട്ടുണ്ട്. 3918 പേജുള്ളതാണിത്​. എട്ട് വാല്യങ്ങളുണ്ട്. അതി​​​​​െൻറ  എഡിറ്റ് ചെയ്യാത്ത കോപ്പിയാണ് ഏൽപിക്കുന്നത്. 1000 പേജുകൂടി ബാക്കിയുണ്ട്. അത് ആവശ്യപ്പെട്ടാൽ നൽകും. 

ലോകം ആദരിക്കുന്ന ഒരു സാഹിത്യകാരനോട് ഇത്രയും അനാദരവ് ഒരു യൂനിവേഴ്സിറ്റി അധികൃതർ കാണിക്കരുതായിരുന്നെന്നും എം.എം. ബഷീർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡോ. എൻ. ഗോപിനാഥൻ നായർ, കെ. വേലായുധൻ എന്നിവരും പങ്കെടുത്തു. 

Tags:    
News Summary - Vaikkom muhammed Basheer-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.