ഫറോക്ക്: ബേപ്പൂർ സുൽത്താെൻറ നാട്ടിൽ വായനക്ക് ഇടവും പുസ്തകവുമില്ലാത്ത വിദ്യാലയത്തിൽ അദ്ദേഹത്തിെൻറ പേരിൽ തന്നെ ആരംഭിക്കാൻ നിശ്ചയിച്ച ലൈബ്രറിയിലേക്ക് ആദ്യ പുസ്തകം വൈലാലിൽ വീട്ടിൽ നിന്ന്. ബേപ്പൂർ ജി.ആർ.എഫ്.ടി.എച്ച്.എസ് ആൻഡ് വി.എച്ച്.എസ്.എസിലെ വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വൈക്കം മുഹമ്മദ് ബഷീറിെൻറ പേരിൽ തുടങ്ങുന്ന ലൈബ്രറിയിലേക്ക് പുസ്തകം ശേഖരിക്കുന്നതിനാണ് ബഷീറിെൻറ വീട്ടിൽ നിന്നുതന്നെ തുടക്കമിട്ടത്.
വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവരുടെ കൂട്ടായ്മയിലാണ് മത്സ്യത്തൊഴിലാളികളുടെ മക്കൾ മാത്രം പഠിക്കുന്ന വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ലൈബ്രറിയാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബഷീറിെൻറ ചരമവാർഷിക ദിനമായ ബുധനാഴ്ച വൈലാലിൽ വീട്ടിലെ മാങ്കോസ്റ്റിൻ ചുവട്ടിൽ നടന്ന ചടങ്ങിൽ വിശ്വ കഥാകാരെൻറ മകൾ ഷാഹിനയാണ് പിതാവിെൻറ എട്ടുപുസ്തകങ്ങൾ നൽകി ഉദ്ഘാടനം നിർവഹിച്ചത്.
സ്കൂൾവികസനസമിതി ചെയർമാനും കോർപറേഷൻ കൗൺസിലറുമായ പി.പി. ബീരാൻ കോയ, സ്കൂൾ പ്രിൻസിപ്പൽ എം. ആയിശ സജ്ന, പ്രധാനാധ്യാപിക ശോഭന എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
അധ്യാപകരായ എം. അഷ്റഫ്, വി. ജയൻ, പി.എ. ജയ, സിറാജ്, ബിന്ദു, അലവി എന്നിവർക്കൊപ്പം സ്കൂളിലെ മുഴുവൻ വിദ്യാർഥികളും വൈലാലിൽ എത്തിയിരുന്നു. കുട്ടികൾക്കും അധ്യാപകർക്കും സ്നേഹനിർഭരമായ വരവേൽപാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.