ജാതി പോകാതെ കേരളം നന്നാവില്ല -എം.കെ. സാനു

തിരുവനന്തപുരം: കേരളസമൂഹത്തില്‍ ജാതി ഇന്നും കീറാമുട്ടിയാണെന്ന് പ്രഫ. എം.കെ. സാനു. എ.കെ.ജി ഹാളില്‍ വലയാര്‍ സാഹിത്യ അവാര്‍ഡ് സമര്‍പ്പണം നടത്തുകയായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരുവിന്‍െറ ‘നമുക്ക് ജാതിയില്ല’ വിളംബരം ഇപ്പോഴും പ്രസക്തമാണ്. ജാതിവ്യവസ്ഥ പോകാതെ കേരളത്തിലെയും ഇന്ത്യയിലെയും സമൂഹം നന്നാവില്ല. യു.കെ. കുമാരന്‍െറ ‘തക്ഷന്‍കുന്ന് സ്വരൂപം’ നോവലിലും ആ കാലഘട്ടത്തിലെ ജാതിവ്യവസ്ഥ കടന്നുവരുന്നുണ്ട്. ആ കാലഘട്ടത്തിന്‍െറ ചരിത്രവും സമൂഹവും കൃതിയിലുണ്ട്. സമൂഹത്തിന്‍െറ കഥ രസനീയമായി അവതരിപ്പിച്ചിരിക്കുന്നത് അദ്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പടവം  ശ്രീധരന്‍ ആമുഖപ്രഭാഷണം നടത്തി.

നാട്ടിന്‍പുറത്തിന്‍െറ അഴകുള്ള ഭാഷയില്‍ ഗ്രാമജീവിതത്തിന്‍െറ അനുഭവം പകര്‍ത്തി ആഖ്യാന കൗശലംകൊണ്ട് പുരാവൃത്തമാക്കുകയാണ് കുമാരനെന്ന് അദ്ദേഹം പറഞ്ഞു. സി.വി. ത്രിവിക്രമന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രഫ. എം.കെ. സാനുവില്‍നിന്ന് യു.കെ. കുമാരന്‍ ഒരുലക്ഷംരൂപയും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് ഏറ്റവാങ്ങി. പ്രഫ. ജി. ബാലചന്ദ്രന്‍ പ്രശസ്തിപത്രം അവതരിപ്പിച്ചു. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ വെബ്സൈറ്റ് എം.കെ. സാനു ഉദ്ഘാടനം ചെയ്തു. യു.കെ. കുമാരന്‍ മറുപടി പറഞ്ഞു. 

Tags:    
News Summary - vayalar award presented to u k kumaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT