വയലാർ പുരസ്കാരം ടി.ഡി. രാമകൃഷ്ണന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാർ രാമവർമ സാഹിത്യ പുരസ്കാരം ടി.ഡി. രാമകൃഷ്​ണ​​െൻറ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ നോവലിന്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത വെങ്കലശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് വയലാറി​െൻറ ചരമദിനമായ ഒക്ടോബർ 27ന് സമ്മാനിക്കുമെന്ന് ട്രസ്​റ്റ്​ പ്രസിഡൻറ് പ്രഫ. എം.കെ. സാനു വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡോ. എം. തോമസ് മാത്യു, ഡോ. കെ.പി. മോഹനൻ, ഡോ. അനിൽ കുമാർ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡിന് അർഹമായ കൃതി ​െതരഞ്ഞെടുത്തത്. ‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച നോവലാണിത്. 

രചനയിൽ എഴുത്തുകാരൻ ത​േൻറതായ ആഖ്യാനരീതി കണ്ടെത്തി പുതിയ നോവൽ സങ്കൽപം അവതരിപ്പിച്ചതായി ജൂറി വിലയിരുത്തി. ചരിത്രവും മിത്തും വളരെ മനോഹരമായി സമന്വയിപ്പിച്ച കൃതിയാണിത്. പുറത്താക്കപ്പെട്ടവരുടെ പുതിയ ലോകവും അധികാരഘടനയിലുണ്ടാകുന്ന മാറ്റങ്ങളും പാര്‍ശ്വവത്കരിക്കപ്പെടുന്ന ജീവിതപരിസരങ്ങളും സൂക്ഷ്മമായി ചിത്രീകരിക്കാന്‍ രാമകൃഷ്ണന് കഴിഞ്ഞതായി ഡോ. തോമസ് മാത്യു പറഞ്ഞു. ട്രസ്​റ്റ്​ സെക്രട്ടറി സി.വി. ത്രിവിക്രമൻ, പെരുമ്പടവം ശ്രീധരൻ, പ്രഭാവർമ, ജി. ബാലചന്ദ്രൻ, ജഡ്ജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 27ന് ടാഗോർ തിയറ്ററിൽ വൈകീട്ട് 5.30ന് നടക്കുന്ന ചടങ്ങിൽ പ്രഫ. എം.കെ. സാനു അവർഡ് സമ്മാനിക്കും. 

‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ക്ക്  മലയാറ്റൂർ പുരസ്‌കാരം, മാവേലിക്കര വായന പുരസ്‌കാരം, കെ. സുരേന്ദ്രൻ നോവൽ അവാർഡ്, എ.പി. കളയ്ക്കാട് സാഹിത്യപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മികച്ച തമിഴ്- മലയാള വിവർത്തകനുള്ള 2007-ലെ ഇ.കെ. ദിവാകരൻ പോറ്റി അവാർഡും ‘നല്ലി ദിശൈ എട്ടും’ അവാർഡും നേടിയിട്ടുണ്ട്. കോവിലൻ സ്മാരക നോവൽ പുരസ്കാരം -‘ഫ്രാൻസിസ് ഇട്ടിക്കോര’ എന്ന നോവലിനും ലഭിച്ചു. 
ചെന്നൈയിലെ ആശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് മലയാളത്തിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർഥിക്കുള്ള 5000 രൂപയുടെ സ്കോളർഷിപ്പിന് ജി. ധാര അർഹയായി. 

Tags:    
News Summary - Vayalar award for T.D ramakrishnan-literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT