കുന്നംകുളം: നവമാധ്യമ എഴുത്തുകള്‍ ഇല്ലായിരുന്നുവെങ്കില്‍ നോവല്‍ എഴുതില്ലായിരുന്നുവെന്ന് പറയാന്‍ ധൈര്യം കാണിച്ച എഴുത്തുകാരനാണ് ടി.ഡി. രാമകൃഷ്ണന്. മലയാളത്തിെൻറ സ്വന്തം വയലാർ പുരസ്കാരം സ്വന്തമായ വേളയിലും വായന കുറയുന്നതിലെ പരിഭവമാണ് അദ്ദേഹം പങ്കുവെച്ചത്. കുന്നംകുളത്തിനടുത്ത് ഇയ്യാലിലെ കുടുംബവീട്ടിൽ തനിച്ചിരിക്കവേ നിനച്ചിരിക്കാതെ അവാർഡ് ലഭിച്ചത് അറിഞ്ഞ അദ്ദേഹം ഏറെ ആഹ്ലാദം പങ്കുവെച്ചു.
ഭാഷാന്തരങ്ങള്ക്കപ്പുറത്തുള്ള അടയാളപ്പെടുത്തലാണ് ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന നോവൽ. ശ്രീലങ്കയിലെ ആഭ്യന്തരകലാപത്തിന് ശേഷമുള്ള കാലത്തിെൻറ കഥ ‘മാധ്യമം’ ആഴ്ചപ്പതിപ്പിലൂെടയാണ് വായനക്കാർ അനുഭവിച്ചത്. കലാപത്തിെൻറ വിവരണം ആകർഷകമാക്കുന്നതിന് ശ്രീലങ്കൻ - ഇന്ത്യൻ മിത്തുകൾ ഉപയോഗിച്ചാണ് കഥപറഞ്ഞതെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
കേച്ചേരി ഇയ്യാല്‍ സ്വദേശിയായ ഇദ്ദേഹം കുന്നംകുളം ബോയ്സ് സ്കൂള്‍, എരുമപ്പെട്ടി സ്കൂളുകളിലായാണ് സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. ആലുവ യു.സി കോളജില്‍നിന്ന് പ്രീ ഡിഗ്രി, ഡിഗ്രി ബിരുദങ്ങള്‍ നേടി. കുട്ടിക്കാലം മുതലുള്ള വായനക്കമ്പമാണ് രാമകൃഷ്ണനിലെ എഴുത്തുകാരനെ പരുവപ്പെടുത്തിയത്. ഇയ്യാലിലെ സ്വന്തം വീട്ടിൽ വൈദ്യുതിയില്ലാത്തതിനാല്‍ ആലങ്ങാടുള്ള വല്യമ്മയുടെ വീട്ടിലേക്ക് പത്താംക്ലാസ് കഴിഞ്ഞതോടെ ചേക്കേറിയത് വായനക്കായാണ്. പഠനം പൂര്‍ത്തിയായി ഏറെ താമസിയാതെ റെയില്‍വേയില്‍ ജോലിക്കാരനായി.
ഈ എഴുത്തിന് വായനക്കാര്‍ കടപ്പെട്ടിരിക്കുന്നത് ഇന്ത്യന്‍ റെയില്‍വേയോടാണ്. തമിഴ്നാട്ടിലായിരുന്നു ഏറക്കാലവും എന്നതിനാല്‍ തമിഴകത്തായിരുന്നു രംഗപ്രവേശം. എഴുത്തുകാരുടെ അഭിമുഖങ്ങളും മൊഴിമാറ്റവുമായിരുന്നു ആദ്യകാല രചനകള്‍. സ്വന്തം പുസ്തകം എന്ന മോഹത്തെ വിവര്‍ത്തനം പിന്നോട്ടടിക്കുമോ എന്ന ചിന്തയില്‍ മൊഴിമാറ്റത്തിന് അവധി നല്കി. ആല്‍ഫ, ഫ്രാന്‍സിസ് ഇട്ടിക്കോര, സിറാജുന്നീസ, എന്നിവയാണ് മറ്റു നോവലുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.