വി.സി. ഹാരിസ്​: വിവിധ മേഖലകളിൽ തി​ള​ങ്ങി​യ പ്ര​തി​ഭ​

കോ​ട്ട​യം: നാ​ട​ക​ത്തി​ലും സി​നി​മ​യി​ലും സാ​ഹി​ത്യ​ത്തി​ലു​മെ​ല്ലാം ഒ​രേ​പോ​ലെ തി​ള​ങ്ങി​യ പ്ര​തി​ഭ​യാ​യി​രു​ന്നു ഡോ. ​വി.​സി. ഹാ​രി​സ്.  മ​ല​യാ​ള​ത്തി​ൽ ഉ​ത്ത​രാ​ധു​നി​ക​ത​യെ​ക്കു​റി​ച്ചു ന​ട​ന്ന സം​വാ​ദ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ പ​ങ്കാ​ളി​ത്തം വ​ഹി​ച്ചു. ഫ്ര​ഞ്ച് സൈ​ദ്ധാ​ന്തി​ക​ൻ ഴാ​ക് ദ​റി​ദ​യെ കേ​ര​ള സ​മൂ​ഹ​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തി കൊ​ടു​ത്ത​തും ഹാ​രി​സാ​യി​രു​ന്നു. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ലും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യി​ലും മ​ല​യാ​ള ഭാ​ഷ ഉ​പ​ദേ​ശ​ക സ​മി​തി​യി​ലും അം​ഗ​മാ​യി​രു​ന്നു. ജ​ർ​മ​നി​യി​ലെ ക്രി​യാ​ർ സ​ർ​വ​ക​ലാ​ശാ​ല വി​സി​റ്റി​ങ്​ പ്ര​ഫ​സ​റാ​യി​രു​ന്നു. 

ബ്രി​സ്ബെ​യി​ൻ ച​ല​ച്ചി​ത്ര​മേ​ള​യി​ൽ മ​ല​യാ​ള സി​നി​മ​ക​ളു​ടെ ക്യൂ​റേ​റ്റ​റാ​യും പ​ങ്കെ​ടു​ത്തു. ദേ​ശീ​യ അ​വാ​ർ​ഡ്​ നേ​ടി​യ ജ​ല​മ​ർ​മ​രം, സാ​രി, ക​വ​ർ സ്​​റ്റോ​റി, സ്ഥ​ലം,  മ​ൺ​സൂ​ൺ മാം​ഗോ​സ്, സ​ഖാ​വ് എ​ന്നീ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു.

ക​മ​ല സു​റ​യ്യ​യു​ടെ  ച​ന്ദ​ന​മ​ര​ങ്ങ​ള​ട​ക്കം ഇം​ഗ്ലീ​ഷി​ലേ​ക്ക്​ വി​വ​ർ​ത്ത​നം ചെ​യ്​​തു. ഡി.​സി ബു​ക്സ് ന​വ​സി​ദ്ധാ​ന്ത​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​മ്പോ​ൾ എ​ഡി​റ്റ​ർ​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു. ‘എ​ഴു​ത്തും വാ​യ​ന​യും’ എ​ന്ന സാ​ഹി​ത്യ​നി​രൂ​പ​ണ ഗ്ര​ന്ഥ​വും ര​ചി​ച്ചു. സ​മാ​ഹ​രി​ക്കാ​ത്ത നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ള്‍ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി എ​ഴു​തി​യി​ട്ടു​ണ്ട്. സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സി​​െൻറ പ​ല നാ​ട​കാ​വ​ത​ര​ണ​ങ്ങ​ളി​ലും ര​ച​യി​താ​വും സം​വി​ധാ​യ​ക​നും ന​ട​നു​മാ​യി.

സാ​മു​വ​ൽ ബെ​ക്ക​റ്റി​​െൻറ കൃ​തി, ‘ക്രാ​പ്സ് ലാ​സ്​​റ്റ്​ ടേ​യ്പ്’ മ​ല​യാ​ള​ത്തി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്യു​ക​യും ക്രാ​പ്പാ​യി വേ​ഷ​മി​ട്ട്​ ആ ​ഏ​കാം​ഗ നാ​ട​കം സം​വി​ധാ​നം ചെ​യ്ത് അ​ര​ങ്ങി​ലെ​ത്തി​ക്കു​ക​യും ചെ​യ്​​തു. ആ​ദി​വാ​സി-​ദ​ലി​ത് വി​ഷ​യ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ട് വി​വി​ധ ജ​ന​കീ​യ സ​മ​ര​ങ്ങ​ളി​ൽ മു​ന്ന​ണി പോ​രാ​ളി​യാ​യി​രു​ന്നു. ചും​ബ​ന​സ​മ​ര​ത്തി​ലും പ​ങ്കെ​ടു​ത്തു. ഗൗ​രി ല​ങ്കേ​ശി​​െൻറ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യ​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ലാ​ണ് അ​വ​സാ​നം പ​ങ്കെ​ടു​ത്ത​ത്.

Tags:    
News Summary - VC Harris Specila Story-Literaure News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.