ന്യൂഡല്‍ഹി: എഴുത്തുകാരന്‍ ചേതന്‍ ഭഗത്തും സിനിമാ നിരൂപകയായ അനുപമ ചോപ്രയും തമ്മില്‍ ട്വിറ്ററില്‍ വാക് പോര്. ഈ ആഴ്ച ഇറങ്ങുന്ന സുശാന്ത് സിങ് രജ്പുതിന്‍റെ സിനിമ 'ദില്‍ ബേച്ചാര'യുടെ റിവ്യൂ ശരിയായ രീതിയില്‍ എഴുതണമെന്നും ഓവർ സ്മാർട്ട് ആകരുതെന്നും ആവശ്യപ്പെട്ട് ചേതൻ ഭഗത് ഇട്ട ട്വീറ്റാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. എലീറ്റ് നിരൂപകരായ അനുപമ ചോപ്ര, ഫിലിം ക്രിറ്റിക് രാജീവ് മസന്ദ് എന്നിവരെ ഉദ്ദേശിച്ചായിരുന്നു ചേതന്‍റെ ട്വീറ്റ്. ഇരുവരും നിരൂപണത്തിലൂടെ ഒരുപാട് പേരെ നശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
ഇതിനു മറുപടിയായാണ് അനുപമ ചോപ്ര രംഗത്തെത്തിയത്. 'ഇതിലും കൂടുതല്‍ താഴാന്‍ പറ്റില്ലെന്ന് വിചാരിക്കുമ്പോഴും നിങ്ങള്‍ താഴുകയാണ്' എന്നാണ് അനുപമ ചോപ്ര ട്വീറ്റ് ചെയ്തത്. ഇതിനു മറുപടിയാണ് അനുമപമയുടെ ഭര്‍ത്താവും നിര്‍മാതാവുമായ വിധു വിനോദ് ചോപ്രക്കെതിരെ ചേതന്‍ ഭഗത്തിന്‍റെ ട്വീറ്റ്.
വിധു വിനോദ് ചോപ്ര നിർമിച്ച 'ത്രീ ഇഡിയറ്റസ് 'എന്ന ആമിര്‍ഖാന്‍ ചിത്രം ചേതന്‍ ഭഗത്തിന്‍റെ ടഫൈവ് പോയിന്‍റ് സംവണ്‍ട എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ്. ചിത്രത്തിൽ തനിക്ക് ക്രെഡിറ്റ് നല്‍കിയില്ലെന്നും ചിത്രത്തിനു ലഭിച്ച എല്ലാ അവാര്‍ഡുകളും വിധു വിനോദ് ചോപ്ര വാങ്ങിക്കൂട്ടുകയും തന്നെ ഭീഷണിപ്പെടുത്തി ആത്മഹത്യയുടെ വക്കിലെത്തിച്ചുമെന്നാണ് ചേതന്‍ ഭഗത് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ സമയത്തെല്ലാം മാഡം, നിങ്ങളെന്ത് ചെയ്യുകയായിരുന്നുവെന്നും ചേതൻ ഭഗത് ചോദിക്കുന്നു.
2009ൽ റിലീസ് ചെയ്ത ഉടൻതന്നെ ഇത് സംബന്ധിച്ച് വിവാദങ്ങൾ ഉണ്ടായിരുന്നു. ബോക്സ് ഓഫിസ് ഹിറ്റായ ചിത്രത്തിന്‍റെ അവസാനം ചേതൻ ഭഗത്തിന്‍റെ കഥ ആസ്പദമാക്കിയെടുത്ത സിനിമ എന്ന് എഴുതിയിരുന്നുവെങ്കിലും സംവിധായകൻ രാജ്കുമാർ ഹിറാനിയുടേയും എഴുത്തുകാരൻ അഭിജിത് ജോഷിയുടേയും പേരുകളാണ് കഥ, തിരക്കഥ എന്നീ ടൈറ്റിലുകളിൽ തെളിയുന്നത്. ഹിറാനിയും ജോഷിയുമാണ് ഇതിന് ലഭിച്ച അവാർഡുകളെല്ലാം സ്വന്തമാക്കിയത്.
അനുപമ ചോപ്ര, ഫിലിം ക്രിറ്റിക് രാജീവ് മസന്ദ് എന്നിവർ നിരൂപണങ്ങളിലൂടെ സുശാന്തിനെ താറടിച്ച് കാണിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. സുശാന്തിന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘം മസന്ദിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.