കൊച്ചി: കേരളത്തിന്‍റെ പ്രിയപ്പെട്ട കവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയെക്കുറിച്ചും അദ്ദേഹത്തിന്‍റെ കൃതികളെക്കുറിച്ചും പ്രതിപാദിക്കുന്ന സമ്പൂർണ വെബ്പോർട്ടൽ തയ്യാറായി. ചങ്ങമ്പുഴയുടെ കൃതികൾ, കവിതാ സമാഹാരങ്ങൾ, ഖണ്ഡകാവ്യങ്ങൾ, നോവൽ, ചെറുകഥ, ഗദ്യലേഖനങ്ങൾ, നാടകം, ഈ കൃതികളെ ആസ്പദിച്ചുണ്ടായ ഇതര കലാരൂപങ്ങൾ, ചങ്ങമ്പുഴയെക്കു റിച്ചുള്ള പഠനങ്ങൾ തുടങ്ങിയവയാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ജൂൺ 22 വ്യാഴം വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ വെബ് പോർട്ടൽ ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി സർവകലാശാലയുടെ ഇടപ്പള്ളിയിലുള്ള പ്രാദേശിക കേന്ദ്രമായ സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ളൈഡ് സയൻസിൽ വെച്ചാണ് ഉദ്ഘാടനം. മഹാത്മാഗാന്ധി സർവകാല സ്‌കൂൾ ഓഫ് ലെറ്റേഴ്‌സും ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയും ആണ് സംഘാടകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.