മുംബൈ: മഹാത്മ ഗാന്ധിയുടെ വധം പ്രമേയമാക്കി അഞ്ചു പതിറ്റാണ്ടുമുമ്പ് പോർച്ചുഗലിൽ ഇറങ്ങിയ പുസ്തകത്തിന് ഇന്ത്യയിലെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈകോടതിയിൽ ഹരജി. ഹിന്ദു തീവ്ര വലതുപക്ഷ ഗ്രൂപ് അഭിനവ് ഭാരതിെൻറ ട്രസ്റ്റി പങ്കജ് ഫഡ്നിസ് ആണ് പൊതുതാൽപര്യ ഹരജി നൽകിയത്.
‘ഹു കിൽഡ് ഗാന്ധി’ എന്ന പേരിൽ പോർച്ചുഗീസ് എഴുത്തുകാരൻ ലോറൻസോ ഡി സാഡ്വാൻഡർ ആണ് പുസ്തകം രചിച്ചത്. 1979ൽ േകന്ദ്രസർക്കാർ വിലക്കി. ദുർബല ഗവേഷണമെന്നും തീവ്രവൈകാരികതക്ക് ഇടയാക്കുന്നതെന്നും പറഞ്ഞാണ് നിേരാധിച്ചതെന്നും ഇത് ആവിഷ്കാര, ചിന്ത സ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറ്റമാണെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.