എസ്​. ഹരീഷി​െൻറ ‘മീശ’ പിൻവലിച്ചു

കോഴിക്കോട്​: ചില സംഘടനകളുടെ ഭീഷണിയെയും  കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള ശ്രമങ്ങളെയും തുടർന്ന്​ ‘മീശ’ എന്ന നോവൽ എഴുത്തുകാരൻ പിൻവലിച്ചു. എസ്​.ഹരീഷ്​ മാതൃഭൂമി ആഴ്​ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്ന നോവലാണ്​ പിൻവലിച്ചത്​. 

സ്​ത്രീകളുടെ േക്ഷത്രപ്രവേശനവുമായി ബന്ധപ്പെട്ട്​ നോവലിലെ രണ്ട്​ കഥാപാത്രങ്ങൾ നടത്തിയ സംഭാഷണം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച്​ വിവാദമാക്കിയിരുന്നു. സംഭാഷണം ക്ഷേത്രവിശ്വാസികളെ അപമാനിക്കുന്നതും സ്​ത്രീവിരുദ്ധവുമാണെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധങ്ങൾ. ഇതോടെയാണ്​ നോവൽ പിൻവലിച്ചത്​. 

Tags:    
News Summary - Withdraw 'Meesha' By S Hareesh - Literature News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.