മാതൃരാജ്യത്തെയല്ലാതെ നിങ്ങൾ ആരെ വന്ദിക്കും? അഫ്സൽ ഗുരുവിനെയോ? വന്ദേമാതരത്തെ എതിർക്കുന്നവരോടാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ ചോദ്യം. വി.എച്ച്.പി നേതാവ് അശോക് സിംഗാളിന്‍റെ പുസ്തകപ്രകാശന വേദിയിലായിരുന്നു വെങ്കയ്യ നായിഡു ചോദ്യം ഉന്നയിച്ചത്. 2001 പാർലമെന്‍റ് ആക്രമണകേസിൽ ഉൾപ്പെട്ടതിനാൽ ഇന്ത്യ തൂക്കിലേറ്റിയയാളാണ് അഫ്സൽ ഗുരു.
വന്ദേ മാതരം എന്നതിന് മാതാവിനെ വന്ദിക്കൂ എന്നാണർഥം. ഇതിലെന്താണ് പ്രശ്നം. അമ്മയെ വന്ദിക്കാൻ നിങ്ങൾക്കായില്ലെങ്കിൽ പിന്നെയാരെയാണ് നിങ്ങൾ വന്ദിക്കുക? അഫ്സൽ ഗുരുവിനെയോ?
ഭാരത് മാതാ കീ ജയ് എന്ന് പറയുമ്പോൾ ഫോട്ടോയിൽ കാണുന്ന ഏതോ ഒരു ദേവതക്ക് ജയ് വിളിക്കുകയല്ല, ജാതിക്കും മതത്തിനും വർഗത്തിനും വർണത്തിനും അതീതമായി ഇന്ത്യയിലെ 125 കോടി ജനങ്ങളെയാണ് അത് പ്രതിനിധീകരിക്കുന്നത്. അവരെല്ലാവരും ഇന്ത്യാക്കാരാണ്- നായിഡു പറഞ്ഞു.
ഹിന്ദുത്വം എന്നാൽ ഇടുങ്ങിയ ആശയമല്ല, അത് ഇന്ത്യയുടെ വിശാലമായ സാംസ്കാരികതയെയാണ് പ്രതിനിധീകരിക്കുന്നത്. എല്ലാ ടോമും ഡിക്കും ഹാരിയും ഇന്ത്യയെ ആക്രമിക്കുന്നു, കൊള്ളയടിക്കുന്നു, നശിപ്പിക്കുന്നു എന്നാൽ ഇന്ത്യ ആരേയും ആക്രമിക്കുന്നില്ല. ഇത് ഇന്ത്യയുടെ സാംസ്കാരിക ഔന്നത്യത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.