തൃശൂർ: അര നൂറ്റാണ്ട് മലയാള സാഹിത്യരംഗത്തെ ആത്മീയ-സ്ത്രീപക്ഷ സാന്നിധ്യമായിരുന്ന പ ്രശസ്ത എഴുത്തുകാരി അഷിത (63) ഇനി ഓർമ. വേറിട്ട രചനാ ശൈലികൊണ്ട് ആസ്വാദകരെ പിടിച്ചിരുത് തുകയും നിശബ്ദമായി സ്വകാര്യ ജീവിതം നയിക്കുകയും ചെയ്ത പ്രിയ എഴുത്തുകാരിക്ക് സാംസ് കാരിക നഗരം ഔദ്യോഗിക ബഹുമതികളോടെ വിട നല്കി. ചൊവ്വാഴ്ച അർധരാത്രിയായിരുന്നു അന്ത്യം. ബുധനാഴ ്ച 12.30ഓടെ പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കരിച്ചു. ഏകമകൾ ഉമയുടെ ഭർത്താവ് ശ്രീജിത്താണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്.
തൃശൂർ കിഴക്കുംപാട്ടുകരയിലെ വസതിയിൽ രാവിലെ മുതൽ സാഹിത്യ-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരെത്തി. മന്ത്രി വി.എസ്. സുനിൽകുമാറും സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനനും റീത്ത് സമർപ്പിച്ചു. എഴുത്തുകാരായ പ്രിയ എ.എസ്, പി.എൻ. ഗോപീകൃഷ്ണൻ, അഷ്ടമൂർത്തി, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവരും തൃശൂർ മുൻ മേയർ പ്രഫ. ആര്. ബിന്ദു, സി.ആര്. ദാസ്, അനിൽ അക്കര എം.എൽ.എ, എൽ.ഡി.എഫ് തൃശൂർ സ്ഥാനാർഥി രാജാജി മാത്യു തോമസ് തുടങ്ങിയവരും എത്തിയിരുന്നു.
വിചാരിച്ചതൊന്നും എഴുതാൻ കഴിഞ്ഞില്ലെന്ന ദുഃഖത്തോടെ അഷിതയുടെ വിയോഗം
തൃശൂർ: കമല സുരയ്യക്കുശേഷം സ്ത്രീകളുടെ വിഹ്വലതകൾ തുളുമ്പുന്ന കഥകളുമായി രംഗത്തുവന്ന എഴുത്തുകാരിയായിരുന്നു അഷിത. പറയാത്ത സങ്കടങ്ങളുള്ള പരാജയപ്പെട്ട സ്ത്രീയായാണ് അവർ തന്നെത്തന്നെ വിലയിരുത്തിയത്. വളരെ ചെറുപ്പംമുതലേ എഴുത്ത് തുടങ്ങിയെങ്കിലും അച്ഛനും അമ്മയും തെൻറ എഴുത്ത് ഒരു രോഗമായിട്ടാണ് കണ്ടതെന്ന് അറിയാമായിരുന്നതിനാൽ എന്നും കുറ്റബോധത്തോടെ എഴുതേണ്ടിവന്നവൾ. വർഷങ്ങൾക്കുശേഷം തെൻറ ‘അസുഖ’ത്തിന് സ്വയം നിർദേശിച്ച മരുന്നായിരുന്നു നിശ്ശബ്ദത.
ജീവിതം വേണോ മരണം വേണോ എന്ന് തെരഞ്ഞെടുക്കേണ്ട ഒരു ഘട്ടത്തിൽ ശാരീരികമായി ഇല്ലാതാക്കാൻ പറ്റാത്തതുകൊണ്ടാണ് എഴുത്ത് നിർത്തിയതെന്ന് ‘മാധ്യമ’ത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. അങ്ങനെ ഏകദേശം ഏഴുവർഷത്തോളം മൗനത്തിെൻറ അഗാധതയിൽ മുങ്ങി കരക്കിട്ട മീനിനെപ്പോലെ പിടഞ്ഞു. ഇടവേള ഭഞ്ജിച്ച് മാധ്യമം ആഴ്ചപതിപ്പിലാണ് അവരുടെ കഥ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വർഷങ്ങളോളം ‘മാധ്യമ’ത്തിൽ മാത്രം കഥകളും ഹൈക്കുകളും രാമായണചിന്തകളും എഴുതി.
ഏറ്റവും ഇഷ്ടപ്പെട്ട എഴുത്ത് അടക്കിപ്പിടിച്ചതിൽനിന്നാണ് തനിക്ക് കാൻസറുണ്ടായതെന്ന് പോലും അവർ വിശ്വസിച്ചിരുന്നു. ‘‘രോഗം വന്നതിനുശേഷം ഏറ്റവും വിഷമമുണ്ടായിരുന്നത് തനിക്കെഴുതാനുള്ളതൊന്നും എഴുതിയില്ലല്ലോ എന്നോർത്താണ്. മരിച്ചുപോകുമ്പോൾ എെൻറ സങ്കടം അത് മാത്രമായിരിക്കും. ആകെ അമ്പതിൽ താഴെ കഥകൾ മാത്രമാണ് എഴുതാൻ കഴിഞ്ഞിട്ടുള്ളത്’’ -സങ്കടത്തോടെ അഷിത പറഞ്ഞു.
ഈയടുത്ത കാലത്ത് മറ്റൊരു ആനുകാലികത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ അഷിതയുടെ തുറന്നുപറച്ചിലുകൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. തെൻറ ബാല്യകാലത്തെക്കുറിച്ചും അവഗണിക്കപ്പെട്ട ജീവിതത്തെക്കുറിച്ചും ആരെയും പിടിച്ചുലക്കുന്ന വെളിപ്പെടുത്തലുകളാണ് അവർ നടത്തിയത്. അതിെൻറ ആഘാതത്തിൽനിന്ന് കരകയറുംമുമ്പാണ് അന്ത്യമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.