ന്യൂഡൽഹി: സാഹിത്യത്തിനുള്ള ഇക്കൊല്ലത്തെ ജെ.സി.ബി പുരസ്കാരം മലയാള പ്രതിഭ ബെന്യാമിന്. അദ്ദേഹത്തിെൻറ ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’ എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷ ‘ജാസ്മിൻ ഡെയ്സ്’ ആണ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്.
25 ലക്ഷം രൂപയും ശിൽപവും അടങ്ങുന്ന പുരസ്കാരം ഡൽഹിയിൽ നടന്ന ചടങ്ങിൽ ജെ.സി.ബി ചെയർമാൻ ലോർഡ് ബാംഫോർഡ് സമ്മാനിച്ചു. മലയാള സാഹിത്യകാരന്മാരിൽ ജെ.സി.ബി പുരസ്കാരം നേടുന്ന ആദ്യ എഴുത്തുകാരനാണ് ബെന്യാമിൻ.മുല്ലപ്പൂ നിറമുള്ള പകലുകൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ഷെഹ്നാസ് ഹബീബാണ്. ജഗർ നോട്ടാണ് പ്രസാധകർ.
ഈ വർഷത്തെ ജെ.സി.ബി പുരസ്കാരത്തിന്ന് അഞ്ചു പേരുടെ ചുരുക്കപ്പട്ടിക നേരത്തേ പ്രഖ്യാപിച്ചിരുന്നു. അവരിൽനിന്നാണ് ബെന്യാമിനെ തിരഞ്ഞടുത്തത്. പെരുമാൾ മുരുകൻ, അമിതാഭ് ബക്ഷി, ശുഭാംഗി സ്വരൂപ്, അനുരാധ റോയ് എന്നിവരാണ് മറ്റുള്ളവർ. അവർക്ക് ലക്ഷം രൂപ വീതം ലഭിക്കും. ജെ.സി.ബി ലിറ്ററേച്ചർ ഫൗണ്ടേഷനാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.