വൈക്കം: ആഴ്ചപ്പതിപ്പുകളിലെ ജനപ്രിയ നോവലുകളിലൂടെ മലയാള വായനക്കാരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ നോവലിസ്റ്റായിരുന്നു സുധാകർ മംഗളോദയം എന്ന സുധാകർ പി. നായർ.
കോട്ടയം സാഹിത്യത്തിെൻറ ജനയിതാവായ മുട്ടത്തുവർക്കിയുടെ പാത പിന്തുടർന്നാണ് മലയാള നോവൽ രചന രംഗത്തേക്ക് കടന്നുവന്നത്. തലയോലപ്പറമ്പ് ഡി.ബി കോളജിൽ പഠിക്കുന്ന കാലം മുതൽ അറിയപ്പെടുന്ന കഥാകൃത്തും നാടക രചയിതാവുമായിരുന്നു. മുട്ടത്തുവർക്കി, കാനം ഇ.ജെ., ബാറ്റൺ ബോസ് തുടങ്ങിയവർ കോട്ടയം സാഹിത്യത്തിൽ തിളങ്ങി നിന്ന കാലഘട്ടത്തിലാണ് സുധാകറിെൻറ ചുവടുവെപ്പ്.
സ്വന്തമായ സാഹിത്യശൈലിയായിരുന്നു ആകർഷണം. വായനയുടെ വിഭിന്ന തലങ്ങളിലേക്ക് വായനക്കാരെ കൈപിടിച്ച് നടത്തി. വാരികകളിലെ നോവലുകൾക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തതിൽ മംഗളോദയത്തിെൻറ നോവലുകൾ വലിയ പങ്കുവഹിച്ചു.
മംഗളം, മനോരമ വാരികകളിലെ നോവലുകളാണ് സുധാകർ മംഗളോദയത്തെ വായനക്കാർക്ക് സുപരിചിതമാക്കിയത്. പൈങ്കിളി സാഹിത്യം എന്ന് വിളിക്കപ്പെട്ടെങ്കിലും സാധാരണക്കാരായ വായനക്കാരിൽ അത് വലിയ സ്വാധീനമാണുണ്ടാക്കിയത്.
പല നോവലുകളും ടെലിവിഷൻ സീരിയലുകളായി. ഇക്കൊല്ലം പ്രസിദ്ധീകരിച്ച ‘ഒറ്റക്കൊലുസ്സ്’ ആണ് അവസാനം പുസ്തക രൂപത്തിൽ വന്ന നോവൽ.
നിരവധി സീരിയലുകൾക്ക് സംവിധാനവും രചനയും നിർവഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.