കണ്ണൂര്‍: ആയുര്‍വേദത്തില്‍ ശാസ്ത്രീയാധിഷ്ഠിത മാനദണ്ഡങ്ങള്‍ പരിശോധിക്കുകയോ പ്രയോജനപ്പെടുത്തുകയോ ചെയ്യാത്തത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് മാഹി രാജീവ് ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രഫസര്‍മാരായ ഡോ. രമ്യാകൃഷ്ണന്‍, ഡോ. രാജ്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രത്യേകിച്ച് ഗൈനക്കോളജിക് വിഷയത്തില്‍ ആയുര്‍വേദ ചികിത്സ നടത്തുമ്പോള്‍ ശാസ്ത്രാധിഷ്ഠിത മാനദണ്ഡങ്ങള്‍ അവലംബിക്കാത്തത് കാരണം ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. ആയുര്‍വേദ കോളജിലെ പല എം.ഡി, എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ പോലും ഒരുവിധ പഠനവും നടത്താതെ ചില രോഗങ്ങള്‍ക്ക് പറഞ്ഞുകേട്ടതും പൊതുജനങ്ങള്‍ക്ക് പോലും അറിയാവുന്ന തരത്തിലുള്ള ആയുര്‍വേദ ചികിത്സയുമായാണ് മുന്നോട്ട് പോകുന്നത്. ഇത്തരത്തില്‍ ശാസ്ത്രീയാധിഷ്ഠിത ചികിത്സകള്‍ നടത്താത്തതിനാല്‍ ആയുര്‍വേദ ചികിത്സയിലൂടെ ഒരു രോഗിക്ക് അസുഖം ഭേദപ്പെടാന്‍ സമയമെടുക്കും. ആയുര്‍വേദത്തില്‍ ഒരു രോഗത്തിന് ഒന്നോ രണ്ടോ മരുന്ന് കൊണ്ട് ഭേദപ്പെടാവുന്ന സ്ഥാനത്താണ് ചില ആയുര്‍വേദ ഡോക്ടര്‍മാര്‍ മൂന്നും നാലും മരുന്നുകള്‍ നല്‍കുന്നത്. ഇതിനെല്ലാം കാരണം ശാസ്ത്രീയമായ പഠനവും പരിശോധനയും ഉപയോഗപ്പെടുത്താത്തത് കാരണമാണ്. ഈ തിരിച്ചറിവിലൂടെയാണ് ആയുര്‍വേദ സ്ത്രീരോഗ ചികിത്സയില്‍ ശാസ്ത്രീയാധിഷ്ഠിതമായി പരിഷ്കരിച്ച നവീനചികിത്സാപദ്ധതിയെ വിശദീകരിക്കുന്ന ഒരു ഗ്രന്ഥം തയാറാക്കാന്‍ തീരുമാനിച്ചതെന്നും ഡോ. രമ്യാകൃഷ്ണന്‍ വ്യക്തമാക്കി. ആയുര്‍വേദിക് ഗൈനക്കോളജി ഡിവൈസ്ഡ് ആന്‍ഡ് അപ്ഡേറ്റഡ് എന്ന ഗ്രന്ഥം ആയുര്‍വേദ സ്ത്രീരോഗ ചികിത്സയില്‍ ശാസ്ത്രീയമായ വഴിത്തിരിവാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. നൂതന ആയുര്‍വേദ ഗ്രന്ഥം അംഗീകാരത്തിനായി കേന്ദ്ര ആയുഷ് വകുപ്പിന് മുമ്പാകെ സമര്‍പ്പിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.