കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽനിന്ന് റിപ്പോർട്ട് ചെയ്ത മുഴുവൻ ഒഴിവുകളിലേക്കും ഉടൻ നിയമനം നടത്തണമെന്ന് സർവകലാശാല സെനറ്റ് യോഗം പി.എസ്.സിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പി.ജെ. സാജു അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു. പി.എസ്.സി പ്രസിദ്ധീകരിച്ച സർവകലാശാല അസിസ്റ്റൻറ് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുമ്പോൾ ഉദ്യോഗാർഥികളിൽനിന്ന് ഏത് സർവകലാശാലയിലേക്കാണ് നിയമനം നടത്തുന്നതെന്ന സമ്മതപത്രം വാങ്ങി നിയമനം നടത്താൻ പി.എസ്.സി നിയമാവലി ഭേദഗതി ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
സർവകലാശാലയുടെ 2017-18 വർഷത്തെ വാർഷിക കണക്കിനും ഓഡിറ്റ് റിപ്പോർട്ടിനും യോഗം അംഗീകാരം നൽകി. പി. സോന അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് യോഗം അംഗീകാരം നൽകുകയായിരുന്നു. ഓൺലൈൻ ക്ലാസുകൾ പ്രാവർത്തികമായ സാഹചര്യത്തിൽ സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാകാതെ പാർശ്വവത്കൃതരായിപ്പോവുന്ന വിദ്യാർഥികളുടെ പ്രശ്നങ്ങൾ അക്കാദമിക രംഗത്തെ പ്രധാന പ്രശ്നമാണെന്നും അർഹരായ വിദ്യാർഥികളെ സഹായിക്കുന്നതിന് അടുത്ത ബജറ്റിൽ തുക മാറ്റിവെക്കണമെന്നുമാണ് പി. സോന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
സർവകലാശാല, കോളജ് ജീവനക്കാർക്ക് തൊഴിൽ കാര്യക്ഷമത വർധിപ്പിക്കാൻ കപ്പാസിറ്റി ബിൽഡിങ് ഇനീഷ്യേറ്റിവ് കോഴ്സുകൾ സംഘടിപ്പിക്കണമെന്ന പി. സോനയുടെ പ്രമേയവും സ്വാശ്രയ കോളജുകളിലെ എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാർഥികളിൽ അർഹരായവർക്ക് ഫീസ് ആനുകൂല്യവും ഗ്രാൻറും മറ്റ് ആനുകൂല്യങ്ങളും നൽകാനുള്ള നടപടി സ്വീകരിക്കാൻ കേരള സർക്കാറിനോട് ആവശ്യപ്പെടണമെന്ന ഡോ. ജോണി ജോസിെൻറ പ്രമേയവും അംഗീകരിച്ചു. കണ്ണൂർ സർവകലാശാല നൽകുന്ന പൊസിഷൻ സർട്ടിഫിക്കറ്റിനുപകരം യു.ജി.സി ആവശ്യപ്പെടുന്ന റാങ്ക് സർട്ടിഫിക്കറ്റ് നൽകണമെന്ന സുഹൈൽ മുഹമ്മദ് ഖാലിദിെൻറ പ്രമേയം, വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ പരീക്ഷ ഫലങ്ങൾ കാലതാമസമെടുക്കാതെ പ്രസിദ്ധീകരിച്ച് റെഗുലർ കോഴ്സുകൾക്ക് നൽകുന്ന അതേ പ്രാധാന്യം വിദൂര വിദ്യാഭ്യാസ മേഖലക്കും നൽകണമെന്ന അസ്മിന അഷ്റഫിെൻറ ആവശ്യവും സ്വാശ്രയ കോളജുകളിൽ നിന്നും കോഴ്സ് അഫിലിയേഷൻ ഫീസ്, അഡ്മിനിസ്ട്രേഷൻ ഫീസ് എന്നീ ഇനങ്ങളിൽ സ്വീകരിക്കുന്ന ഫീസ് കുറക്കണമെന്ന എം.പി.എ. റഹീമിെൻറ ആവശ്യവും സർവകലാശാല കലോത്സവങ്ങളിലെ ഗ്രേസ് മാർക്ക് പി.ജി വിദ്യാർഥികൾക്കും നൽകണമെന്ന ആൽബിൻ മാത്യുവിെൻറ ആവശ്യവും യോഗം അംഗീകരിച്ചു.
സ്വാശ്രയ കോളജ് വിദ്യാർഥികൾക്കും യാത്രാ പാസ് അനുവദിക്കുക, സർവകലാശാല ലൈബ്രറി പൊതുജനങ്ങൾക്കുകൂടി ഉപയോഗിക്കത്തക്ക വിധത്തിൽ രാവിലെ എട്ടുമണി മുതൽ രാത്രി എട്ടുമണി വരെ രണ്ട് ഷിഫ്റ്റുകളായി സമയക്രമം പുനഃക്രമീകരിക്കുക, വിദ്യാർഥികളിൽ സംരംഭകത്വ ബോധം വളർത്തിയെടുക്കുന്നതിനായി ഇൻക്യുബേഷൻ സെൻററിെൻറ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, പ്രൈവറ്റ് രജിസ്ട്രേഷൻ സംവിധാനം ആരംഭിക്കുക, സർവകലാശാല കാമ്പസുകളിലെ കാലാവധി കഴിഞ്ഞ ഇേൻറണൽ കംൈപ്ലൻറ് കമ്മിറ്റികളെ പുനർരൂപവത്കരിക്കുക, അനധ്യാപക ജീവനക്കാർക്ക് യു.ജി.സി നിരക്കിൽ വേതനം നൽകുകയോ അല്ലെങ്കിൽ സർവകലാശാല ജീവനക്കാരുടേതിന് സമാനമായ വേതനമോ നൽകാൻ വേണ്ട നടപടി സ്വീകരിക്കുക, പഠന വകുപ്പുകളിലെയും കോളജുകളിലെയും തിരഞ്ഞെടുത്ത വിദ്യാർഥി പ്രതിനിധികളുടെ ഫണ്ട് വർധിപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളിലുള്ള പ്രമേയങ്ങൾ അംഗീകരിച്ചു.
കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല സെനറ്റിെൻറ വാർഷിക ഓൺലൈനായി നടത്തിയ യോഗത്തിൽ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രോ വൈസ് ചാൻസലർ ഡോ.പി.ടി. രവീന്ദ്രൻ, രജിസ്ട്രാർ ഇൻ ചാർജ് ഇ.വി.പി. മുഹമ്മദ്, സിൻഡിക്കേറ്റ് അംഗങ്ങൾ ഉൾെപ്പടെ നാൽപത്തിയഞ്ചോളം സെനറ്റ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.