കാസര്‍കോട്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞപ്പോള്‍ ജില്ലയില്‍ മത്സരരംഗത്ത് 4947 പേര്‍. 2265 സ്ത്രീകളും 2409 പുരുഷന്മാരുമാണ് അങ്കത്തട്ടിലുള്ളത്. 38 ഗ്രാമപഞ്ചായത്തുകളില്‍ മാത്രം 3715 പേര്‍ മത്സരരംഗത്തുള്ളപ്പോള്‍ മൂന്ന് നഗരസഭകളിലായി 662 പേരും ആറ് ബ്ളോക് പഞ്ചായത്തുകളിലേക്ക് 467 പേരും മത്സരരംഗത്തുണ്ട്. 17 ഡിവിഷനുള്ള ജില്ലാ പഞ്ചായത്തില്‍ 103 പേരും പത്രിക നല്‍കി. പഞ്ചായത്തുകളിലെ 663 വാര്‍ഡുകളിലായി 1897 സ്ത്രീകളും 1818 പുരുഷന്മാരുമാണ് ഇത്തവണ അങ്കത്തിനുള്ളത്. ഇതില്‍ 245 വാര്‍ഡുകള്‍ വനിതാ സംവരണമാണ്. 29 പട്ടികജാതി വാര്‍ഡുകളില്‍ രണ്ടെണ്ണവും 27 പട്ടികവര്‍ഗ വാര്‍ഡുകളില്‍ 12 എണ്ണവും വനിതകള്‍ക്ക് സംവരണം ചെയ്തതാണ്. 2010ലെ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 980 വനിതാ സ്ഥാനാര്‍ഥികളുണ്ടായിരുന്നതാണ് ഇപ്പോള്‍ വര്‍ധിച്ചത്. പഞ്ചായത്ത് തലത്തില്‍ 75 സ്ത്രീകളും 71 പുരുഷന്മാരും മത്സരരംഗത്തുള്ള വെസ്റ്റ് എളേരിയിലാണ് കൂടുതല്‍ പേര്‍ (146) നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 16 സ്ത്രീകളും 18 പുരുഷന്മാരുമടക്കം 34 പേര്‍ പത്രിക നല്‍കിയ കുമ്പളയിലാണ് കുറഞ്ഞ സ്ഥാനാര്‍ഥികള്‍. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലായി 316 വനിതകളും 346 പുരുഷന്മാരുമാണുള്ളത്. ബ്ളോക് പഞ്ചായത്തുകളില്‍ 222 സ്ത്രീകളും 245 പുരുഷന്മാരും ജനവിധി തേടും. കാസര്‍കോട് നഗരസഭയില്‍ 232, കാഞ്ഞങ്ങാട് 269, നീലേശ്വരം 161 എന്നിങ്ങനെയാണ് നഗരസഭകളിലെ സ്ഥാനാര്‍ഥികള്‍. മഞ്ചേശ്വരം- 84, കാസര്‍കോട്- 92, കാഞ്ഞങ്ങാട്- 60, നീലേശ്വരം- 80, കാറഡുക്ക- 76, പരപ്പ- 75 എന്നിങ്ങനെയാണ് ബ്ളോക് സ്ഥാനാര്‍ഥികള്‍. നഗരസഭകളിലേക്ക് ആകെ 346 വനിതകളും 662 പുരുഷന്മാരുമാണ് പത്രിക നല്‍കിയത്. കാസര്‍കോട്ട് 100ഉം കാഞ്ഞങ്ങാട്ട് 136 ഉം വനിതകളുണ്ട്. ബ്ളോക് പഞ്ചായത്തുകളിലേക്ക് 222 വനിതകളും 245 പുരുഷന്മാരുമാണ് രംഗത്തുള്ളത്. കാസര്‍കോട്ട് 44ഉം കാറഡുക്കയില്‍ 42ഉം വനിതകളുണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിവിധ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള പത്രികകള്‍ കലക്ടറുടെ ചേംബറിലും കാഞ്ഞങ്ങാട് ഒഴികെയുള്ള ബ്ളോക് പഞ്ചായത്തുകളുടെ സൂക്ഷ്മ പരിശോധന കലക്ടറേറ്റില്‍ വരണാധികാരികളുടെ സാന്നിധ്യത്തിലും നടക്കും. ഗ്രാമപഞ്ചായത്തു വാര്‍ഡുകളിലേത് അതത് വരണാധികാരികളുടെ സാന്നിധ്യത്തില്‍ നടക്കും. കാഞ്ഞങ്ങാട് ബ്ളോക് പഞ്ചായത്ത് കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫിസില്‍ നടക്കും. മൂന്ന് മുനിസിപ്പാലിറ്റികളിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന അതത് മുനിസിപ്പാലിറ്റി വരണാധികാരികളുടെ സാന്നിധ്യത്തില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.