കോതമംഗലം: എസ്.ഐയും പൊലീസുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നുകാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഡി.ജി.പി ലേക്നാഥ് ബെഹ്റ എന്നിവര്‍ക്ക് പരാതി നല്‍കി. കോതമംഗലം തങ്കളം സ്വദേശി കൈതക്കാട്ടില്‍ ഷാജിയാണ് (51) പരാതി നല്‍കിയത്. കോതമംഗലം പൊലീസ് അടുത്തിടെ ബൈക്ക് മോഷണത്തിന് അറസ്റ്റ് ചെയ്ത രണ്ടുകുട്ടികള്‍ മോഷ്ടിച്ച ബൈക്കുകളിലൊന്ന് തങ്കളം കവലയില്‍ ആക്രിക്കച്ചവടം നടത്തുന്ന ഷാജിയുടെയും സഹോദരന്‍ അഷ്റഫിന്‍െറയും കടയില്‍ 4500 രൂപക്ക് വില്‍പന നടത്തിയെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍, ഒരുമാസം മുമ്പ് രണ്ടുപേര്‍ ആര്‍.സി.ബുക്കും രേഖകളും കൊണ്ടുവരാമെന്നുപറഞ്ഞ് ഏല്‍പിച്ച് പോയ ബൈക്കായിരുന്നു ഇതെന്നാണ് ഷാജി പറയുന്നത്. കഴിഞ്ഞമാസം 27ന് രാവിലെ 10 മണിയോടെ ഷാജിയുടെ കടയിലത്തെിയ എസ്.ഐയുടെ നേതൃത്വത്തിലെ പൊലീസ് സംഘം ഷാജിയെയും സഹോദരന്‍ അഷ്റഫിനെയും സ്റ്റേഷനില്‍ കൊണ്ടുപോയി. സ്റ്റേഷനില്‍ എസ്.ഐയും നാല് പൊലീസുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു. ഇടിച്ചും തൊഴിച്ചും അവശരാക്കിയ തങ്ങളെ തറയില്‍ കമിഴ്ത്തിക്കിടത്തിയ എസ്.ഐ ബൂട്ടുകൊണ്ട് നട്ടെല്ലിന് ചവിട്ടിയതായും പരാതിയില്‍ പറയുന്നു. ചോര ഛര്‍ദിച്ചപ്പോള്‍ വീണ്ടും മര്‍ദിച്ചു. വെള്ളം ചോദിച്ചിട്ടും നല്‍കിയില്ല. ബോധരഹിതനായ തനിക്ക് വെള്ളം പോലും നല്‍കാതെ ലോക്കപ്പില്‍ പൂട്ടിയിട്ടു. പണത്തിനുവേണ്ടി എസ്.ഐ പലതവണ കടയില്‍ വന്നിരുന്നെന്നും താന്‍ കൊടുക്കാതിരുന്നതുകൊണ്ട് മന$പൂര്‍വം കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഒരു ദിവസം എസ്.ഐ വന്നപ്പോള്‍ ഞാന്‍ പോകുന്നതിനുമുമ്പ് നിന്നെ പൊക്കിയിരിക്കുമെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നു. പിന്നീട് താനും സഹോദരനും ചേര്‍ന്ന് പൊലീസിനെ മര്‍ദിച്ചതിന് തങ്ങളുടെ പേരില്‍ കേസെടുത്തെന്നുകാട്ടി വാര്‍ത്ത നല്‍കി.ജാമ്യത്തിലിറങ്ങിയ ഷാജി ഇക്കഴിഞ്ഞ 30 മുതല്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. 25 വര്‍ഷമായി തങ്കളം കവലയില്‍ ആക്രിവ്യാപാരം നടത്തുന്ന താനും സഹോദരനും ഇതുവരെ മോഷണമുതലുകള്‍ വാങ്ങിയിട്ടില്ളെന്ന് പൊതുപ്രവര്‍ത്തകന്‍ കൂടിയായ ഷാജി പറഞ്ഞു. പൊലീസിനെതിരെ പരാതി പറയാന്‍ സാധരണക്കാര്‍ മടിക്കുന്നതാണ് ഏത് അക്രമവും ചെയ്യാന്‍ പൊലീസുകാര്‍ക്ക് പ്രചോദനമാകുന്നതെന്ന് ഷാജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.