ചെങ്ങന്നൂർ: ജില്ല ശിശുസംരക്ഷണ യൂനിറ്റിലെ കരാർ ജീവനക്കാരെ പിരിച്ചുവിടാൻ നീക്കം. പുതിയ നിയമനം നടത്താനുള്ള നീക്കത്തിൻെറ ഭാഗമായി പരീക്ഷയും ഇൻറർവ്യൂവും ആരംഭിച്ചതായി പരാതി ഉയർന്നു. യാത്രസൗകര്യങ്ങൾപോലും പരിമിതമായ സമയത്ത് ധിറുതിപിടിച്ച് നിയമനം നടത്തുന്നത് സ്വന്തക്കാരെ തിരുകിക്കയറ്റാനാണെന്ന ആരോപണവും ശക്തമാണ്. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെട്ടു വരുന്നവരാണ് ജില്ല ശിശുസംരക്ഷണ യൂനിറ്റിെല ജീവനക്കാർ. അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥരെ മാറ്റി പുതിയ ഉദ്യോഗസ്ഥർ വരുന്നത് പ്രവർത്തനങ്ങൾ തകിടംമറിക്കുമെന്ന് കേരള അസോസിയേഷൻ ഓഫ് പ്രഫഷനൽ സോഷ്യൽ വർക്കേഴ്സ് സംസ്ഥാന ട്രഷറർ എം.ബി. ദിലീപ് കുമാർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി, സാമൂഹികനീതി മന്ത്രി എന്നിവർക്ക് നിവേദനവും നൽകി. ചേര്‍ത്തല എൻജി. കോളജിലെ ബി.ടെക് പ്രോഗ്രാമിന് അംഗീകാരം ചേര്‍ത്തല: പള്ളിപ്പുറം ഗവ. കോളജ് ഓഫ് എൻജിനീയറിങ് ബി.ടെക് പ്രോഗ്രാമിന് ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍ അംഗീകാരം. കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിനാണ് അംഗീകാരം. സംസ്ഥാനത്തെ 155 കോളജില്‍നിന്നാണ് കോളജിലെ ശാഖക്ക് അംഗീകാരം ലഭിച്ചതെന്ന് പ്രിന്‍സിപ്പല്‍ ഡോ. എം.ജി. മിനി, കമ്പ്യൂട്ടര്‍ വിഭാഗം മേധാവി ഡോ. പ്രീത, െതരസ ജോയി, സെനറ്റ് അഡ്വൈസര്‍ ടി.എന്‍. പ്രിയകുമാര്‍, സ്റ്റാഫ് സെക്രട്ടറി കെ. ശ്രീകുമാര്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. അധ്യാപകരുടെ എണ്ണം, നിലവാരം, ലാബിൻെറയും ക്ലാസ് മുറികളുടെയും നിലവാരം ഉള്‍പ്പെടെ പരിഗണിച്ചാണ് അംഗീകാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.