ആറാട്ടുപുഴ: ആറാട്ടുപുഴയിൽ കടൽക്ഷോഭം ശക്തമാകുന്നു. അടിച്ചുകയറിയ തിരമാലയിൽപെട്ട് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. ആറാട്ടുപുഴ നല്ലാണിക്കൽ ശ്രീകുമാർ ഭവനത്തിൽ ശ്രീകുമാർ, ആറാട്ടുപുഴ കാർത്തിക ജങ്ഷനിൽ മോഴിശേരിൽ അബ്ദുൽ ലത്തീഫിൻെറ മകൻ ഹാഷി (ജാസിം), മരുമകൾ സാജിത എന്നിവർക്കാണ് പരിേക്കറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് 12.30നാണ് ആറാട്ടുപുഴ കുടുംബാരോഗ്യകേന്ദ്രത്തിന് സമീപത്താണ് ശ്രീകുമാർ അപകടത്തിൽപെട്ടത്. ആറാട്ടുപുഴയിൽനിന്ന് പലചരക്കും മരുന്നും വാങ്ങി നല്ലാനിക്കലേക്ക് ബുള്ളറ്റിൽ പോകുന്ന സമയത്താണ് ശ്രീകുമാറിനെ ശക്തമായ തിരമാല അടിച്ചുവീഴ്ത്തിയത്. ഇടതുകൈയുടെ മുട്ടിനും കാലിലും പരിക്കുണ്ട്. കായംകുളത്തേക്ക് പോവുകയായിരുന്ന ഹാഷിമിനെയും സാജിതയെയും തിരമാല അടിക്കുകയും അതിൻെറ ആഘാതത്തിൽ റോഡിൽ വീഴുകയുമായിരുന്നു. ഉച്ചക്ക് 2.15നാണ് സംഭവം. നാട്ടുകാർ ഓടിക്കൂടി സമീപെത്ത കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഹാഷിമിന് ഇടത്തെ തോളിന് പൊട്ടലുണ്ട്. സാജിതക്ക് ചെറിയ മുറിവുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.