ആലപ്പുഴ: പ്രളയ മുന്നൊരുക്കത്തിൻെറ ഭാഗമായി കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തില്‍ ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ല ഭരണകൂടത്തിൻെറയും നേതൃത്വത്തില്‍ മോക്ഡ്രില്‍ നടത്തി. കോവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ മോക്ഡ്രില്ലില്‍ ക്വാറൻറീനിലുള്ളവരെയും രോഗലക്ഷണമുള്ളവരെയും താമസിപ്പിക്കാൻ കേരള ബാക്വാട്ടേഴ്സ് റിസോര്‍ട്ടിലെ പ്രത്യേക ക്യാമ്പുകള്‍ സജ്ജമാക്കിയിരുന്നു. 60നുമുകളില്‍ പ്രായമായവരെയും സാധാരണക്കാരെയും സൻെറ് മേരീസ് സ്‌കൂളിലെ ക്യാമ്പുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. 26 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. സൻെറ് മേരീസ് സ്‌കൂളില്‍ പ്രായമായവര്‍ക്കും അല്ലാത്തവര്‍ക്കുമായി പ്രത്യേകം ക്യാമ്പുകളാണ് സജ്ജീകരിച്ചത്. അടിയന്തരഘട്ടങ്ങളില്‍ ക്യാമ്പുകളായി മാറ്റുന്ന സ്‌കൂളുകളില്‍ കൂടുതല്‍ ശൗചാലയ സൗകര്യം ഉറപ്പുവരുത്തുക, സമയബന്ധിതമായി ഒഴിപ്പിക്കല്‍ നടപ്പാക്കുക, വകുപ്പുകള്‍ തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ മെച്ചപ്പെടുത്തി സുരക്ഷിതമായി ഒഴിപ്പിക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങള്‍ മോക്ഡ്രില്ലിനുശേഷം നടന്ന അവലോകന യോഗത്തില്‍ കലക്ടര്‍ പങ്കുവെച്ചു. ഡെപ്യൂട്ടി കലക്ടര്‍ ആശ സി. എബ്രഹാം, ആര്‍.ഡി.ഒ എസ്. സന്തോഷ്കുമാര്‍, വകുപ്പ് ജില്ലതല മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. രക്ഷാപ്രവര്‍ത്തനത്തിന് നാല് സ്പീഡ് ബോട്ട് വാടകെക്കടുക്കും ആലപ്പുഴ: കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്ന സാഹചര്യമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് പൊലീസിന് നാല് സ്പീഡ് ബോട്ട് വാടകക്ക് എടുത്തുനല്‍കാന്‍ കൈനകരിയിലെ മോക്ഡ്രില്ലിനുശേഷം നടന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാലിൻെറ സാന്നിധ്യത്തില്‍ കലക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. മോക്ഡ്രില്ലിലെ അനുഭവത്തിൻെറ വെളിച്ചത്തില്‍ കലക്ടറാണ് തീരുമാനം അറിയിച്ചത്. അടിയന്തര സാഹചര്യത്തില്‍ വാടകെക്കടുക്കുന്ന സ്പീഡ് ബോട്ടുകള്‍ അവിടുത്തെ നാല് പൊലീസ് സ്റ്റേഷനുകള്‍ക്ക് നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു. കോവിഡ് രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് തയാറാക്കിയ സര്‍ജ് പ്ലാന്‍ ഡി.ഡി.എം.എ അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.