പ്രവാസികളോടുള്ള സർക്കാർ നിലപാട് ദൗർഭാഗ്യകരം -കെ. ബാബു

ആലപ്പുഴ: സംസ്ഥാനത്തിൻെറ സമ്പദ്ഘടനയെ താങ്ങിനിർത്തുന്ന പ്രവാസികളോട് സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട് ദൗർഭാഗ്യകരമാണെന്ന് മുൻ മന്ത്രി കെ. ബാബു. പ്രവാസികൾക്ക് മടങ്ങിവരാൻ കോവിഡ് നെഗറ്റിവ് ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരത്തിന് പിന്തുണ നൽകാൻ യു.ഡി.എഫ് ജില്ല കമ്മിറ്റി കലക്ടറേറ്റ് നടയിൽ നടത്തിയ അനുഭാവ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ചെയർമാൻ എം. മുരളി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് എം. ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, ഡി. സുഗതൻ, യു.ഡി.എഫ് നേതാക്കളായ ബി. രാജശേഖരൻ, എ.എം. നസീർ, വി.സി. ഫ്രാൻസിസ്, ജേക്കബ് എബ്രഹാം, സണ്ണിക്കുട്ടി, ബാബു വലിയവീടൻ, എ. നിസാർ, കളത്തിൽ വിജയൻ, തോമസ് എം. മാത്തുണ്ണി, എ.എ. റസാഖ്, ബി.എ. ഗഫൂർ, ആർ. ഉണ്ണികൃഷ്ണൻ, എസ്. സുബാഹു, കെ.വി. മേഘനാഥൻ, നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, മുൻ ചെയർമാൻ തോമസ് ജോസഫ്, സി.വി. മനോജ്കുമാർ, സിറിയക് ജേക്കബ്, സി.കെ. ഷാജി മോഹൻ, എസ്. ശരത്, പി. സാബു, സജി കുര്യാക്കോസ്, സജീവ് ഭട്ട് തുടങ്ങിയവർ സംസാരിച്ചു. ചിത്രം BT3 യു.ഡി.എഫ് ജില്ല കമ്മിറ്റി കലക്ടറേറ്റ് നടയിൽ നടത്തിയ അനുഭാവ സത്യഗ്രഹം മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യുന്നു ബൈപാസ് റെയിൽവേ ഓവർ ബ്രിഡ്ജ് ഗർഡർ ഇന്ന് സ്ഥാപിക്കും ആലപ്പുഴ: ബൈപാസിൻെറ കുതിരപ്പന്തിയിലെ റെയിൽവേ ഓവർ ബ്രിഡ്ജിൻെറ ഗർഡർ ശനിയാഴ്ച ഉച്ചക്ക് രണ്ടുമുതൽ നാലുവരെയുള്ള സമയത്ത് സ്ഥാപിക്കുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു. 20 മുതൽ 25 വരെയുള്ള ആറ് ദിവസമാണ് റെയിൽവേ െട്രയിനുകൾ ക്രമീകരിച്ച് സമയം അനുവദിച്ചിരിക്കുന്നത്. ഗർഡർ സ്ഥാപിച്ചതിനുശേഷം രണ്ട് മാസത്തോളം ഇതിൻെറ കോൺക്രീറ്റിങ് പ്രവൃത്തികൾക്ക് വേണ്ടിവരും. മുമ്പ് സ്ഥാപിച്ച കൊമ്മാടി ഭാഗത്തെ റെയിൽവേ ഓവർ ബ്രിഡ്ജിൻെറ കോൺക്രീറ്റിങ് പ്രവൃത്തി പൂർത്തിയാകാറായിട്ടുണ്ടെന്നും മന്ത്രി ജി. സുധാകരൻ അറിയിച്ചു. ആഗസ്റ്റ് 15നകം കുതിരപ്പന്തി ഭാഗത്തെ കോൺക്രീറ്റിങ് പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയും. തുടർന്ന് കാലാവസ്ഥ അനുയോജ്യമാണെങ്കിൽ ടാറിങ് പ്രവൃത്തി നടത്തി സെപ്റ്റംബറിൽ ബൈപാസ് നാടിന് സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.