ആലപ്പുഴ: ദേശീയപാതയോരത്തെ കായംകുളം കൃഷ്ണപുരത്ത് കേരള ടൂറിസം ഡെവലപ്മൻെറ് കോർപറേഷൻെറ കീഴിൽ പ്രവർത്തിച്ചിരുന്ന മോട്ടൽ ആരാമിന് പുതുഭാവം. മോട്ടൽ അഥവാ മോട്ടോറിസ്റ്റ് ഹോട്ടൽ എന്ന സങ്കൽപത്തിൽ കുടുംബസമേതം യാത്ര ചെയ്തിരുന്നവർക്ക് പ്രിയപ്പെട്ട ഇടമായിരുന്നു ഒരുകാലത്ത് ഈ ഭോജനശാല. എന്നാൽ, ഇടക്കാലത്ത് ഇതിനോട് ചേർന്ന് ബിയർ ആൻഡ് വൈൻ പാർലർ തുടങ്ങിയത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കി. പിന്നീട് പാർലറിൻെറ പ്രവർത്തനം നിലെച്ചങ്കിലും മോട്ടലിന് പ്രതാപം വീണ്ടെടുക്കാനായിരുന്നില്ല. മുൻ ആലപ്പുഴ സബ് കലക്ടറും ആർ.ഡി.ഒയുമായ കൃഷ്ണതേജ കെ.ടി.ഡി.സി മാനേജിങ് ഡയറക്ടറായ ശേഷമാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മൂന്നുലക്ഷം രൂപ ചെലവിൽ കെട്ടിടത്തിന് വലിയമാറ്റമാണ് വരുത്തിയത്. കേരളത്തിന് പുറമെയുള്ള യാത്രക്കാർക്കുകൂടി പരിചിതമാകും വിധം ആഹാർ എന്ന പുതിയ പേര് സ്വീകരിച്ചു. സ്ത്രീയാത്രക്കാരെ ഉദ്ദേശിച്ച് വൃത്തിയുള്ള ശൗചായങ്ങളും ഒരുക്കിയിട്ടുണ്ട്. പുതിയ പേരും പാർക്കിങ് സൗകര്യവും ഭക്ഷണവും ഏറെ ഉപഭോക്താക്കളെ ആകർഷിെച്ചന്ന് കെ.ടി.ഡി.സി മാനേജിങ് ഡയറക്ടർ കൃഷ്ണതേജ 'മാധ്യമ'ത്തോട് പറഞ്ഞു. റിപ്പിൾസ് എന്ന പേരിൽ നവീകരിച്ച ആലപ്പുഴ കളപ്പുരയിലെ പഴയ തമരിൻറിനും ഉപഭോക്താക്കളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തണ്ണീർമുക്കത്തെ റസ്റ്റാറൻറിൽ ഫ്ലോട്ടിങ് കോട്ടേജുകൾ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. AP50 കായംകുളം കൃഷ്ണപുരത്തെ ആഹാർ റസ്റ്റാറൻറ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.