സർക്കാറിനുള്ള അംഗീകാരം -സി.പി.എം

ആലപ്പുഴ: കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷിക്കാനുള്ള സർക്കാർ നടപടികൾക്കുള്ള അംഗീകാരമാണ് തോട്ടപ്പള്ളി പൊഴിമുഖത്തുനിന്ന് മണ്ണ് നീക്കം ചെയ്യുന്നത് തുടരാമെന്ന ഹൈകോടതി ഉത്തരവെന്ന് സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ. സ്വകാര്യ കരിമണൽ ലോബിയുടെ താൽപര്യം സംരക്ഷിക്കാനാണ് ചില കപട രാഷ്ട്രീയക്കാർ കരിമണൽ ഖനനമായി ചിത്രീകരിച്ച് സമരം സംഘടിപ്പിച്ചത്. കരിമണൽ ഖനനത്തിന് സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും അടങ്ങാത്ത ഇവരുടെ പിന്തുണയോടെയാണ് ചിലർ കോടതിയെ സമീപിച്ചത്. മണൽ നീക്കം കോടതി സ്റ്റേ ചെയ്തെന്ന് പ്രചരിപ്പിച്ച ഡി.സി.സി പ്രസിഡൻറ് അടക്കമുള്ളവർ വിളിച്ചുപറഞ്ഞത് തങ്ങളുടെ സമരത്തിൻെറ അംഗീകാരമാണെന്നാണ്. കോൺഗ്രസും ധീവരസഭയും സി.പി.ഐയും നടത്തിയ സമരം സൃഷ്ടിച്ച പുകമറ മാറി ഇപ്പോൾ കാര്യങ്ങൾ ജനങ്ങൾക്ക് കൂടുതൽ വ്യക്തമായിരിക്കുകയാണ് -അദ്ദേഹം വിശദീകരിച്ചു. കരിമണൽ ഖനനം അനുവദിക്കില്ല -ജനകീയ സംരക്ഷണസമിതി അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം തുടരാൻ അനുവദിക്കില്ലെന്ന് ജനകീയ സംരക്ഷണസമിതി ചെയർപേഴ്സനും പുറക്കാട് പഞ്ചായത്ത് പ്രസിഡൻറുമായ റഹ്മത്ത് ഹാമീദ് പറഞ്ഞു. പുറക്കാട് പഞ്ചായത്ത് സെക്രട്ടറി നൽകിയ സ്റ്റോപ് മെമ്മോ പിൻവലിച്ചതായി അഡ്വക്കറ്റ് ജനറൽ കോടതിയെ ധരിപ്പിച്ചതിൻെറ അടിസ്ഥാനത്തിലായിരുന്നു വെള്ളിയാഴ്ചത്തെ ഉത്തരവ്. എന്നാൽ, സ്റ്റോപ് മെമ്മോ പിൻവലിച്ചില്ലെന്നാണ് സെക്രട്ടറിയുടെ മറുപടി. കോടതിയെ അഡ്വക്കറ്റ് ജനറൽ തെറ്റിദ്ധരിപ്പിച്ചതാകാം. കരിമണൽ ഖനനം നടത്താൻ അനുവദിക്കില്ലെന്നും ജനപിന്തുണയോടെ എതിർക്കുമെന്നും റഹ്മത്ത് പഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.