ശല്യം രൂക്ഷമായപ്പോൾ കെണിയൊരുക്കി; മരപ്പട്ടി കുടുങ്ങി 

അങ്കമാലി; വേങ്ങൂർ സെന്‍റ് ജോസഫ് പള്ളിയിൽവെച്ച കൂടിൽ മരപ്പട്ടി കുടുങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലാണ് മരപ്പട്ടി കെണിയിൽ കുടുങ്ങിയത്. മരപ്പട്ടിയുടെ ശല്യം രൂക്ഷമായതിനെ തുടർന്നാണ് പള്ളി കമ്മറ്റിക്കാർ കൂടുവെച്ചത്.  

ഞായറാഴ്ച രാവിലെ കപ്യാർ ബേബിയാണ് കൂടിൽ കുടുങ്ങിയ മരപ്പട്ടിയെ കണ്ടത്. പള്ളിയിൽ കുർബാനക്ക് വികാരിയച്ചനടക്കം അഞ്ച് പേർ മാത്രമാണ് ഉണ്ടായിരുന്നത്. വികാരി ഫാദർ ജോസ് ചതേലി കുർബാനക്ക് ശേഷം ഫോറസ്റ്റ് അധികൃതരെ വിളിച്ചറിയതിനെ തുടർന്ന് വനപാലകർ എത്തി മരപ്പട്ടിയെ കൈമാറി. 

Tags:    
News Summary - Marappatti at Angamaly-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.