യു.പി മുനിസിപ്പാലിറ്റികൾക്ക്​ ഹരിത ​ൈട്രബ്യൂണലി​െൻറ ശകാരം

ന്യൂഡൽഹി: ഗംഗ നദിയിലേക്ക് മലിനജലം സംസ്കരിക്കാതെ ഒഴുക്കിവിടുന്ന നടപടിയിൽ യു.പി മുനിസിപ്പാലിറ്റിയെ ശകാരിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ. അധികൃതരുടെ മുൻഗണന പട്ടികയിൽ പരിസ്ഥിതിയോ പൊതുജനാരോഗ്യമോ കടന്നുവരുന്നില്ലെന്നകാര്യം ൈട്രബ്യൂണൽ എടുത്തുപറഞ്ഞു. സംസ്ഥാന സർക്കാർ വിഹിതം നൽകാത്തതിനാൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന കാര്യം മുനിസിപ്പാലിറ്റി അധികൃതർ ചൂണ്ടിക്കാണിച്ചെങ്കിലും അത് അംഗീകരിക്കാൻ ചെയർപേഴ്സൻ ജസ്റ്റിസ് ജവാദ് റഹ്മാൻ നേതൃത്വം നൽകുന്ന ൈട്രബ്യൂണൽ ബെഞ്ച് തയാറായില്ല. ജൂലൈ 27ന് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-12 03:44 GMT