ചെര്‍പ്പുളശ്ശേരി: കച്ചേരിക്കുന്ന് മുക്കവലയ്ക്കടുത്ത് പള്ളിയിറക്കത്തിലെ ഓവുപാലത്തില്‍ മിനിലോറിയും കാറുമിടിച്ച് അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ചൊവ്വാഴ്ച വൈകീട്ട് 6.40ഓടെയാണ് അപകടം. ആളപായമില്ല. മിനറല്‍ വാട്ടര്‍ ബോട്ടില്‍ കയറ്റി ചെര്‍പ്പുളശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന മിനിലോറിയും കച്ചേരിക്കുന്ന് ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് കച്ചേരിക്കുന്ന് വഴി ഗതാഗതം അരമണിക്കൂര്‍ നിലച്ചു. ചെര്‍പ്പുളശ്ശേരി പൊലീസ് ഗതാഗതം ഗവ. ഹൈസ്കൂള്‍ റോഡ് വഴിയും കാഞ്ഞിരപ്പുഴ പദ്ധതി ഓഫിസ് റോഡ് വഴിയും തിരിച്ചുവിട്ടു. ഇരു വാഹനങ്ങളും നീക്കിയതിന് ശേഷം ഈ വഴി ഗതാഗതം പുനരാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.