ചാലക്കുടി: കോവിഡ് 19 പ്രതിരോധത്തിെൻറ ഭാഗമായി ചാലക്കുടി നഗരസഭയിലെ ഏഴ് വാർഡുകൾ കണ്ടെയിൻമെൻറ് സോണാക്കി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നഗരസഭ അംഗത്തിന് കോവിഡ് പോസറ്റീവായതിനെ തുടർന്ന് മുഴുവൻ വാർഡംഗങ്ങളും സ്വമേധയ ക്വാറൻറീനിൽ പ്രവേശിച്ചു.
ചാലക്കുടിയിലെ 16 വെട്ടുകടവ് വാർഡ് , 19 സെൻറ് മേരീസ് ഫൊറോനപ്പള്ളി വാർഡ്, 21 മുനിസിപ്പൽ ക്വാർട്ടേഴ്സ് വാർഡ്, 30 മുനിസിപ്പൽ ഓഫീസ് വാർഡ്, 31 ആര്യങ്കാല വാർഡ് , 35 പ്രശാന്തി ആശുപത്രി വാർഡ്, 36 കരുണാലയം വാർഡ് എന്നിവയാണ് കണ്ടെയ്മെൻറ് സോണുകളാക്കി മാറ്റിയത്. ഇവിടെ നിരോധനാജ്ഞ വരുന്നതോടെ നഗരസഭ ഓഫിസടക്കം ടൗൺ ഭാഗം നിശ്ചലമാകും.
ടൗണിൽ രാവിലെ മുതൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. നഗരസഭ അംഗത്തിനും ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരനും കോവിഡ് പോസറ്റീവ് ആയതിനെ തുടർന്ന് ആണ് ഈ പ്രദേശങ്ങൾ കണ്ടെയ്മെൻറ് സോണാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.