തൃശൂർ: ഡി.വൈ.എഫ്.ഐ നേതാവിനെ ആള് മാറി മർദിച്ച കേസിൽ പൊലീസിനെ കുരുക്കിയ മൊഴി കൊടുത് ത ആളെ കുടുക്കാനുള്ള ശ്രമം പൊലീസ് വാട്സ്ആപ് ഗ്രൂപ്പിലൂടെ തന്നെ പുറത്തായി. എന്തെങ് കിലും കാരണമുണ്ടാക്കി ഇയാളെ അകത്താക്കാനാണ് ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥെൻറ ന ിർദേശം.
ഹ്രസ്വകാലം കൊണ്ട് ധനികനായ ഒരാളെ കുറിച്ച് അന്വേഷിച്ചപ്പോൾ അയാളുടെ കഠിനാധ്വാനത്തിെൻറ കഥ ഒരു മുൻ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ തെൻറ ഫേസ് ബുക്കിൽ കുറിച്ചിരുന്നു.
ഇതിനെ കുറിച്ചുള്ള പത്രവാർത്ത ഷെയർ ചെയ്യുന്നതിനിടെ നിരപരാധിയെ അപരാധി ആക്കണമെന്ന മേലധികാരിയുടെ നിർദേശം അനുസരിക്കുന്നതിലെ തെൻറ കുറ്റബോധം ഒരു പൊലീസുകാരൻ പങ്ക് വെച്ചതിലൂടെയാണ് പൊലീസ് ഗൂഢാലോചന പുറത്തായത്. ഏഴ് വർഷം മുമ്പ് വാടാനപ്പള്ളി പൊലീസ് ഡി.വൈ.എഫ്.ഐ നേതാവിനെ ആള് മാറി മർദിച്ച കേസിലെ ദൃക്സാക്ഷിയുടെ പേരിൽ കഞ്ചാവ് കണ്ടെടുത്തു എന്നെങ്കിലും കേസ് ഉണ്ടാക്കണമെന്ന മേലുദ്യോഗസ്ഥെൻറ നിർദേശം അനുസരിക്കുന്നതിൽ താനും വീർപ്പുമുട്ടുകയാണെന്നാണ് അയാളുടെ കുമ്പസാരം. ഇയാളുടെ മൊഴിയനുസരിച്ച് കേസിൽ പൊലീസുകാർ കുറ്റക്കാരെന്ന് ഹൈകോടതി കണ്ടെത്തിയിരുന്നു. ഇയാളെ എന്തെങ്കിലും കാരണമുണ്ടാക്കി കുടുക്കാൻ ഒരാഴ്ചയായി നെട്ടോട്ടത്തിലാണത്രെ പൊലീസ്.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വീണ്ടും നടപടികളിലേക്ക് കടന്നതോടെയാണ് പ്രതികളായ പൊലീസുകാർക്കും അന്വേഷണോദ്യോഗസ്ഥർക്കും പ്രതികാരം തുടങ്ങിയത്. കേസ് അവസാനിപ്പിക്കാൻ സമ്മർദങ്ങളും ഉപഹാരങ്ങളും വാഗ്ദാനം വെെച്ചങ്കിലും യുവാവ് വഴങ്ങിയില്ല. ഇതാണ് കുടുക്കാനുള്ള നീക്കത്തിന് പിന്നിൽ. ഡിവൈ.എസ്.പിയാണ് ഇതിന് പിന്നിലെന്നാണ് പൊലീസുകാരൻ ഗ്രൂപ്പിൽ പറയുന്നത്. കൃത്യം ചെയ്ത പൊലീസുകാർക്ക് വേണ്ടി സത്യം പറഞ്ഞ ഒരാളെ കുടുക്കുന്നതിനോട് അയാളുടെ മനസ്സ് യോജിക്കുന്നില്ലത്രെ. ഉടൻ യുവാവ് കുടുങ്ങുമെന്ന് ഇയാൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.