കാമരാജ്​ കോൺഗ്രസ്​ എൻ.ഡി.എയിലെത്തിയത്​ ബി.ജെ.പി സംസ്​ഥാന നേതൃത്വം അറിയാതെ ലക്ഷ്യം തിരുവനന്തപ​ുരത്തെ നാടാർ വോട്ടുകൾ

തിരുവനന്തപുരം: വിഷ്ണുപുരം ചന്ദ്രശേഖരൻെറ നേതൃത്വത്തിലുള്ള കേരള കാമരാജ് കോൺഗ്രസ് കേരളത്തിൽ എൻ.ഡി.എയുടെ ഘടകകക ്ഷിയായത് ബി.ജെ.പി സംസ്ഥാന നേതൃത്വം അറിയാതെ. ബി.ഡി.ജെ.എസിനെ ഘടകകക്ഷിയാക്കിയ രീതിയിൽ ഡൽഹിയിൽ നടത്തിയ 'ഒാപറേഷനിലൂടെ'യാണ് കാമരാജ് കോൺഗ്രസ് എൻ.ഡി.എയിൽ എത്തിയത്. ദേശീയനേതാക്കൾ ഡൽഹിക്ക് വിളിപ്പിച്ചാണ് വിഷ്ണുപുരം ചന്ദ്രശേഖരനുൾപ്പെടെയുള്ളവരുമായി ചർച്ചകൾ നടത്തിയത്. ദേശീയനേതൃത്വവുമായി ചർച്ച ചെയ്താണ് തങ്ങൾ ഘടകകക്ഷിയായി മാറിയതെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ 'മാധ്യമ'ത്തോട് പറഞ്ഞു. തങ്ങൾക്ക് ഒരു സീറ്റ് നൽകാമെന്ന് ബി.ജെ.പി നേതൃത്വം അറിയിെച്ചങ്കിലും അതിനുള്ള മുന്നൊരുക്കങ്ങൾ കൈക്കൊണ്ടിട്ടില്ലെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളും ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളും പാർട്ടിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. തിരുവനന്തപുരത്ത് നിർണായക ശക്തിയായ നാടാർ വോട്ടുകൾ ലഭ്യമാക്കുകയാണ് കാമരാജ് കോൺഗ്രസിനെ ഘടകകക്ഷിയാക്കിയതിന് പിന്നിൽ. തിരുവനന്തപുരം ലോക്സഭ സീറ്റിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാല് മണ്ഡലങ്ങളിൽ ലീഡ് നേടിയ ബി.ജെ.പിക്ക് പ്രതികൂലമായത് നെയ്യാറ്റിൻകര, പാറശ്ശാല, കോവളം മണ്ഡലങ്ങളായിരുന്നു. അതിന് മാറ്റം വരുത്താനാണ് ഇൗ മണ്ഡലങ്ങളിൽ സ്വാധീനമുള്ള കാമരാജ് കോൺഗ്രസുമായി പുതിയ ബാന്ധവമുണ്ടാക്കിയതിന് പിന്നിലെ ലക്ഷ്യം. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.