വാട്സ്ആപ് ഗ്രൂപ്പിൽ അശ്ലീല വിഡിയോ; രണ്ടുപേർ അറസ്​റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക വിഡിയോ വാട്സ്ആപ് ഗ്രൂപ് വഴി പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പോക്സോ, ഇൻഫർമേഷൻ ടെക്നോളജി ആക്ടുകൾ പ്രകാരം എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, വിഡിയോ പോസ്റ്റ് ചെയ്ത തൃശൂർ ദേശമംഗലം കൂട്ടുപാത സുരേഷ് നിവാസിൽ എൻ.കെ. സുരേഷ് (55), ചേർത്തല അർത്തുങ്കൽ പുത്തൻപുരക്കൽ വീട്ടിൽ പി.ബി. മാനുവൽ (കിരൺ -23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അശ്ലീല വിഡിയോകൾ പ്രചരിപ്പിക്കുന്ന നിരവധി വാട്സ്ആപ് ഗ്രൂപ്പുകളിൽ അംഗമായ സുരേഷിൻെറ നിർദേശപ്രകാരമാണ് കിരൺ ഫ്രണ്ട്സ് എന്ന പേരിലുള്ള വാട്സ്ആപ് ഗ്രൂപ് ഒന്നരവർഷം മുമ്പ് ക്രിയേറ്റ് ചെയ്തത്. ഇരുവർക്കും പുറമേയുള്ള മറ്റ് അഡ്മിൻമാരെയും ഗ്രൂപ്പിലെ അംഗങ്ങളെയും അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു. ഗ്രൂപ്പിൽ അംഗങ്ങളായ എല്ലാവരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവർ അംഗങ്ങളായ മറ്റ് ഗ്രൂപ്പുകളും സമാനരീതിയിൽ വിഡിയോകൾ പ്രചരിപ്പിക്കുന്ന മറ്റ് ഗ്രൂപ്പുകളും നിരീക്ഷിച്ചു വരുന്നു. സമൂഹത്തിൽ മാന്യരായ പലരും ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്ലാനറ്റ് റോമിയോ എന്ന വെബ്സൈറ്റിൽനിന്നാണ് സമാനസ്വഭാവമുള്ള വ്യക്തികളെ കണ്ടെത്തി അവരെ അംഗങ്ങളാക്കി ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്യുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചി സൈബർ ഡോമിൻെറയും കൊച്ചി സിറ്റി സൈബർ സെല്ലിൻെറയും സഹായത്തോടെ ഊർജിത അന്വേഷണമാണ് നടന്നുവരുന്നത്. കൊച്ചി സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെയുടെ നിർദേശപ്രകാരം അസി. കമീഷണർ കെ. ലാൽജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. സെൻട്രൽ ഇൻസ്പെക്ടർ എസ്. വിജയശങ്കർ, എസ്.ഐമാരായ വിപിൻ കുമാർ, കെ.എക്സ്. തോമസ്, എബി, മനോജ്‌ (സൈബർ സെൽ), എ.എസ്.ഐ ഷാജി, സീനിയർ സി.പി.ഒമാരായ അനീഷ്, രഞ്ജിത്ത്, ഇഗ്നേഷ്യസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.