തോട്ടപ്പള്ളി: സ്​റ്റേ ചെയ്​തെന്നത്​ വ്യാജപ്രചാരണമെന്ന്​ സുധാകരൻ

ആലപ്പുഴ: ഹൈകോടതിയിൽനിന്ന് 19ന് മുമ്പോ അതിനുശേഷമോ തോട്ടപ്പള്ളിയിലെ കനാലിൻെറ ആഴവും വീതിയും കൂട്ടുന്നതിന് ഒരു സ്റ്റേയും വന്നിരുന്നില്ലെന്ന് മന്ത്രി ജി. സുധാകരൻ. 18നുതന്നെ ഇക്കാര്യം മനസ്സിലാക്കിയിരുെന്നന്നും ഹൈകോടതി സ്റ്റേ ചെയ്തെന്ന് ചിലർ കേരളം മുഴുവൻ പ്രചരിപ്പിെച്ചന്നും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച ഹൈകോടതിയിൽ കേസ് വാദത്തിന് വന്നു. ആഴവും വീതിയും കൂട്ടുന്ന പ്രക്രിയ വെള്ളപ്പൊക്കം തടയാനായതിനാൽ തുടരാനാണ് ഹൈകോടതി പറഞ്ഞത്. ഇക്കാര്യത്തിൽ വ്യാജപ്രചാരണം നടത്തിയത് ആരായാലും അവർ സമൂഹത്തിന് മുന്നിൽ കുറ്റക്കാരാണ്. തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം നടത്തുന്നില്ല. അടിഞ്ഞുകൂടുന്ന മണ്ണാണ് മാറ്റുന്നത്. ഇത് നേരത്തേ വ്യക്തമാക്കിയതാണ്. അതിനുള്ളിലെ കരിമണൽ കള്ളന്മാർക്ക് രാത്രി വാരിവിൽക്കാൻ കടപ്പുറത്ത് വാരി വിതറണോ? അതോ സംസ്ഥാന സർക്കാറിൻെറ സ്ഥാപനമായ ചവറയിലെ മിനറൽസ് മെറ്റൽസ് കമ്പനിക്ക് നൽകണോ എന്നതാണ് സർക്കാറിന് മുന്നിൽ വന്ന പ്രശ്നം. സർക്കാറിൻെറ കമ്പനിക്ക് നൽകി ഖജനാവ് ശക്തിപ്പെടുത്തണമെന്നാണ് തീരുമാനിച്ചത്. ഇത് സി.പി.എമ്മിൻെറ കാര്യമല്ല. ഖജനാവിൻെറ കാര്യമാെണന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.