സാങ്കേതിക സർവകലാശാല: ഓൺലൈൻ ഓപൺ ഡിഫൻസിൽ പങ്കെടുത്ത് കനേഡിയൻ അധ്യാപകൻ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വെള്ളിയാഴ്ച നടത്തിയ ആദ്യ പിഎച്ച്.ഡി ഓൺലൈൻ ഒാപൺ ഡിഫൻസിൽ പങ്കെടുത്ത് കനേഡിയൻ അധ്യാപകൻ. കാനഡയിലെ ഒൻറാറിയോ ടെക് യൂനിവേഴ്സിറ്റിയിലെ ഇലക്ട്രിക്കൽ കമ്പ്യൂട്ടർ ആൻഡ് സോഫ്റ്റ്വെയർ എൻജിനീയറിങ് വിഭാഗത്തിലെ അസോസിയറ്റ് പ്രഫസർ ഡോ. വിജയ് സൂദ് ആണ് തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിലെ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ ഗവേഷക ദീപ എസ്. കുമാറിൻെറ പ്രബന്ധാവതരണത്തിൽ ഓൺലൈനായി പങ്കെടുത്തത്. രണ്ട് മണിക്കൂർ നീണ്ട ഓപൺ ഡിഫൻസിൽ സാങ്കേതിക സർവകലാശാല ഡീൻ റിസർച് ഡോ. വൃന്ദ വി. നായർ, ഡയറക്ടർ റിസർച് ഡോ. ഷൈനി ജി, കോളജ് പ്രിൻസിപ്പലും വൈവ വോസി ബോർഡ് കൺവീനറുമായ ഡോ. സി.വി. ജിജി എന്നിവരുൾപ്പെടെ 80 പേർ പങ്കെടുത്തു. മദ്രാസ് ഐ.ഐ.ടിയിലെ പ്രഫ. ഡോ. ശാന്തി സ്വരൂപ്, ഡൽഹി െഎ.െഎ.ടിയിലെ ഡോ. ടി.എസ്. ഭട്ടി എന്നിവരാണ് എക്സ്റ്റേണൽ എക്സാമിനർമാരായി പങ്കെടുത്തത്. ദീപയുടെ ഗവേഷണ ഗൈഡ് ഡോ. സേവ്യർ ജെ.എസും സന്നിഹിതനായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.