അംഗങ്ങൾക്ക് ചെയർമാനെക്കാൾ ഉയർന്ന യോഗ്യത തിരുവനന്തപുരം: സി.പി.എമ്മുകാരനെ നിയമിക്കാൻ ബാലാവകാശ കമീഷൻ ചെയർമാൻ സ്ഥാനത്തേക്കുള്ള യോഗ്യത കുറച്ചെന്ന് ആക്ഷേപം. കെ.വി. മനോജ് കുമാറിന് നിയമനം നൽകാൻ നിലവിലെ യോഗ്യതയിൽ ഇളവ് വരുത്തി വിജ്ഞാപനം ചെയ്തതായാണ് വെളിപ്പെടുന്നത്. എന്നാൽ, അംഗങ്ങളുടെ യോഗ്യതയിൽ മാറ്റം വരുത്തിയിട്ടില്ല. വിജ്ഞാപനപ്രകാരം അംഗങ്ങൾ ചെയർമാനെക്കാൾ യോഗ്യരായിരിക്കും. മനോജ് കുമാറിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണെന്നാണ് വിവരം. സാമൂഹികക്ഷേമ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം കുട്ടികളുടെ ക്ഷേമത്തിൽ ശ്രദ്ധേയമായ പ്രവൃത്തിപരിചയമാണ് ചെയർമാൻ നിയമനത്തിനുള്ള യോഗ്യത. കമീഷൻെറ 2012ലെ സംസ്ഥാന ചട്ടത്തിലെ റൂൾ 3(1) പ്രകാരം ചെയർമാനും അംഗങ്ങൾക്കും ഈ മേഖലയിൽ 10 വർഷത്തെ അനുഭവ പരിജ്ഞാനം വേണമെന്ന് വ്യക്തമാക്കുന്നു. ഇൗ ചട്ടത്തിൽ ഇളവ് നൽകിയാണ് ചെയർമാൻ ഒഴിവ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. കമീഷൻെറ നിരീക്ഷണത്തിലുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലെയും ജുവൈനൽ ജസ്റ്റിസ് ബോർഡിെലയും അംഗങ്ങളുടെയും ചെയർമാൻമാരുടെയും യോഗ്യത ബിരുദാനന്തരബിരുദവും ഏഴു വർഷത്തെ പ്രവൃത്തിപരിചയവും ആണെന്നിരിക്കെ, കമീഷൻ ചെയർമാനായി നിയമിക്കുന്ന മനോജ് കുമാറിന് ബിരുദ യോഗ്യത മാത്രമാണുള്ളതെന്ന് ശിശുക്ഷേമ സംരക്ഷണ സമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ ക്ഷേമം, സംരക്ഷണം എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം കമീഷൻ അംഗങ്ങൾക്കുള്ള യോഗ്യതയായി വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ഒന്നാം റാങ്കുകാരനായ മനോജ് കുമാർ സ്കൂൾ പി.ടി.എയിലും മാനേജ്മൻെറിലും മൂന്നുവർഷം പ്രവർത്തിച്ചതാണ് യോഗ്യതയായി ബയോഡാറ്റയിലുള്ളത്. മുതിർന്ന ജില്ല ജഡ്ജിമാരെയും ചൈൽഡ് വെൽെഫയർ കമ്മിറ്റി മുൻ ചെയർമാൻമാരെയും പിന്തള്ളിയാണ് മനോജ് കുമാറിന് ഒന്നാംറാങ്ക് നൽകിയതെന്നും ആക്ഷേപമുണ്ട്. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.