തിരുവനന്തപുരം: ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമത്തിലെ സെക്ഷൻ -3 (ബി) പ്രകാരം ഹാൻഡ് സാനിറ്റൈസറുകൾ മരുന്നിൻെറ നിർവചനത്തിൽ ഉൾപ്പെടുമെന്നും അലോപ്പതി മരുന്നുൽപാദന ലൈസൻസോടെ ഉൽപാദിപ്പിക്കുന്ന സാനിറ്റൈസറുകൾ വിൽക്കുന്നതിന് ലൈസൻസ് വേണമെന്നും ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. നിലവിൽ ലൈസൻസുള്ള മരുന്നു വ്യാപാര സ്ഥാപനങ്ങളൊഴികെയുള്ള മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങൾ ഹാൻഡ് സാനിറ്റൈസറുകൾ വിതരണവും വിൽപനയും നടത്തുന്നതിന് ലൈസൻസെടുക്കണം. ലൈസൻസില്ലാതെ വിൽപന നടത്തുന്നത് ശിക്ഷാർഹമാണ്. ആയുർവേദ ലൈസൻസിന് കീഴിൽ ഉൽപാദിപ്പിക്കുന്ന ഹാൻഡ് സാനിറ്റൈസറുകൾക്ക് നിബന്ധന ബാധകമല്ല. കോസ്‌മെറ്റിക് ഉൽപാദന ലൈസൻസ് പ്രകാരം നിർമിച്ച് വിതരണം ചെയ്യുന്ന സാനിറ്റൈസറുകൾ സംസ്ഥാനത്ത് അനുവദിക്കില്ലെന്നും കൺട്രോളർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.