മലപ്പുറം: യാത്രാപ്രശ്നത്തിൽ പ്രവാസി കുടുംബങ്ങളെ അണിനിരത്തി സമരം സംഘടിപ്പിക്കാൻ മലപ്പുറത്ത് ചേർന്ന സൗദി കെ.എം.സി.സി ദേശീയ കമ്മിറ്റി പ്രവർത്തകയോഗം തീരുമാനിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് കെ.എം.സി.സി സമരരംഗത്തിറങ്ങുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിൻെറ പുതിയ യാത്ര മാർഗനിർദേശങ്ങൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നത് സൗദിയിലെ പ്രവാസികളെയാണ്. നടപ്പാക്കാൻകഴിയാത്ത നിബന്ധനകൾ പിൻവലിക്കുക, അവധിക്ക് വന്ന് കുടുങ്ങിയവർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. ഗൾഫിൽ മരിച്ചവരുടെ കുടുംബങ്ങളെ കൂടി സമരമുഖത്തേക്ക് കൊണ്ടുവരുമെന്നും നേതാക്കൾ അറിയിച്ചു. സൗദി കെ.എം.സി.സി പ്രസിഡൻറ് കെ.പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. ഫാസ് മുഹമ്മദലി, ഗഫൂർ പട്ടിക്കാട്, ഹനീഫ പാണ്ടികശാല തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.