നെടുമങ്ങാട്: കല്ലിയോട് ഹീരാ കോളജ് ഓഫ് എൻജിനീയറിങ്ങിൽ വെള്ളിയാഴ്ച ക്വാറൻറീനിൽ പാർപ്പിക്കാൻ പ്രവേശിപ്പിച്ച നാല് പേരിൽ ഒരാൾ കോളജ് കെട്ടിടത്തിൻെറ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ നടത്തിയ ശ്രമം വിഫലമായി. തക്ക സമയത്ത് കോളജിലെ സെക്യൂരിറ്റി ജീവനക്കാർ ഇടപെടുകയും തുടർന്ന് തഹസിദാരും പൊലീസും ഫയർഫോഴ്സ് വിഭാഗവുമെത്തി ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കുകയുമായിരുന്നു. ക്വാറൻറീനിൽ പാർപ്പിക്കാൻ കൊണ്ടുവരുമ്പോൾതന്നെ, പ്രശ്നക്കാരായ ഇവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സെക്യൂരിറ്റി ജീവനക്കാർക്ക് നിർേദശം നൽകിയിരുന്നു. തമിഴ്നാട്ടിൽനിന്ന് വെള്ളിയാഴ്ച പുലർച്ച നാട്ടിൽ എത്തിയ ഭരതന്നൂർ സ്വദേശികളായ നാലുപേരെയായിരുന്നു വീടുകളിൽ ക്വാറൻറീൻ സൗകര്യമില്ലാത്തതിനാൽ കോളജിൽ ഉച്ചയോടെ എത്തിച്ചത്. ഇവർ മദ്യാസക്തരാണെന്നും പ്രത്യേകം ശ്രദ്ധിക്കണമെന്നും മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ആത്മഹത്യാശ്രമം നടത്തിയ ഇയാളെയും ഒപ്പമുണ്ടായിരുന്ന മൂന്നുപേരെയും ആംബുലൻസ് വരുത്തി തിരുവനന്തപുരം മാനസികാരോഗ്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വൈകീട്ട് മൂന്നരയോടെയായിരുന്നു ആത്മഹത്യാശ്രമം. തമിഴ്നാട്ടിൽ ജോലിക്കായി പോയ ഇൗ നാലുപേരും തെങ്കാശിയിൽ നിന്നും തമിഴ്നാടിൻെറ പ്രത്യേക പാസുമായിട്ടായിരുന്നു പുലർച്ച ഭരതന്നൂരിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.