കടലേറ്റം ശക്തം അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു

വലിയതുറ: നിരവധി വീടുകള്‍ അപകട ഭീഷണിയില്‍. ദിവസങ്ങളായി ശക്തമായി തീരത്തേക്ക് അടിച്ചുകയറി പൂർണമായും തീരം വിഴുങ്ങിനിന്ന കടല്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീടുകളിലേക്ക് കൂടി അടിച്ചു കയറി നാശനഷ്ടങ്ങള്‍ വിതച്ചു. വലിയതുറ അഴിവിളാകം ഭാഗത്തെ മേരി ഒൗസേപ്പ്, ബേബി ആൻറണി, മേരി ആൻറണി, ശോശ ഫ്രാന്‍സിസ്, സെലിന്‍ വർഗീസ് എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ചെറിയതുറ, കുഴിവിളാകം ഭാഗങ്ങളിലെ നിരവധി വീടുകളിലും വെളളം കയറി. പൂന്തുറ മുതല്‍ ശംഖുംമുഖം വരെയുള്ള ഭാഗത്ത് ദിവസങ്ങളായി ശക്തമായ കടലേറ്റമാണ്. കടലാക്രമണത്തിനു പകരം ഇത്തവണ കടലേറ്റമാണ് നടക്കുന്നത്. കലാക്രമണ സമയത്ത് ശക്തമായ തിരമാലകളാണ് തീരത്തേക്ക് അടിച്ചുകയറി നാശനഷ്ടങ്ങള്‍ വിതച്ചതെങ്കില്‍ ഇപ്പോള്‍ തിരമാലകള്‍ ശക്തമായി അടിക്കാതെ കടല്‍ കൂടുതല്‍ കരവിഴുങ്ങിനില്‍ക്കുന്നു. ഇതുകാരണം ഉപജീവനമാർഗം നടത്താന്‍ കഴിയാതെ ദിവസങ്ങളായി പരമ്പരാഗത മത്സ്യത്തൊഴിലാളികളും പട്ടിണിയിലാണ്. സ്വാഭാവികമായുള്ള കടലിൻെറ താളത്തിന് വിള്ളല്‍ തട്ടുമ്പോഴാണ് പലപ്പോഴും കടല്‍ തീരം വിഴുങ്ങുന്നത്. മണ്‍സൂണ്‍ കാലത്ത് തീരത്തുനിന്ന് കടല്‍ എടുക്കുന്ന മണല്‍ തെക്കോട്ടൊഴുകുകയും മണ്‍സൂണ്‍ കാലം കഴിയുന്നതോടെ വടക്കോട്ട് തിരികെെയത്തുന്ന കടല്‍ തീരത്തുനിന്നെടുത്ത മണല്‍ വീണ്ടും തീരത്തുതന്നെ കൊണ്ടുവന്ന് ഇടുന്ന സ്വാഭാവിക പ്രക്രിയയാണ് കടലിൻെറയും തീരത്തുള്ള മത്സ്യത്തൊഴിലാളികളുടെയും ജിവിതത്തെ നൂറ്റാണ്ടുകളായി നിർണയിച്ചിരുന്നത്. എന്നാല്‍, വിഴിഞ്ഞത്ത് തുറമുഖത്തിനായി നടന്ന ഡ്രഡ്ജിങ് കാരണം ഇൗ സ്വാഭാവിക പ്രക്രിയ തടസ്സപ്പെട്ടു. ഇതോടെയാണ് കടല്‍ കൂടുതലായി തീരത്തേക്ക് കയറിയത്. ഫോണിലൂടെ നാട്ടുകാര്‍ റവന്യൂ അധികൃതരെ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയിെല്ലന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കടല്‍ഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. കടലാക്രമണത്തെ ചെറുക്കാനായി നേരത്തേ ക്ലേ നിറച്ച ചാക്കുകള്‍ തീരത്ത് അടുക്കിയിരുന്നെങ്കിലും അതിനെയെല്ലാം വിഴുങ്ങിയാണ് കടല്‍ തീരത്തേക്ക് കയറുന്നത്. പടം കാപ്ഷൻ : rafeek 2 കടലേറ്റം ശക്തമായ വലിയതുറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.