blurb പട്ടികജാതി വകുപ്പിൻെറ കത്ത് എം.എൽ.എ കൈമാറി കിളിമാനൂർ: ഏതുനിമിഷവും നിലംപൊത്തിയേക്കുമെന്ന അവസ്ഥയിലുള്ള വീടിനുള്ളിൽ കഴിയുന്ന സജിതക്കും സജിത്തിനും പ്രതീക്ഷയുടെ 'പുതുവർഷം'. പട്ടികജാതി വിഭാഗത്തിൽപെട്ട കുടുംബത്തിന് ലൈഫ് ഭവനപദ്ധതിയിൽപെടുത്തി അടിയന്തരമായി വീട് നിർമിച്ചുനൽകണമെന്ന പട്ടികജാതി വികസന വകുപ്പിൻെറ കത്തിൻെറ പകർപ്പ് ബി. സത്യൻ എം.എൽ.എ കുടുംബത്തിന് കൈമാറി. ഒപ്പം കുടുംബത്തിന് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നൽകുമെന്നും ആവശ്യമെങ്കിൽ കുട്ടികൾക്ക് പട്ടികജാതി വകുപ്പിന് കീഴിൽ പഠനസൗകര്യമൊരുക്കുമെന്നും എം.എൽ.എ പറഞ്ഞു. കിളിമാനൂർ പഞ്ചായത്തിലെ 14ാം വാർഡിൽ പോങ്ങനാട് ഗവ.ഹൈസ്കൂളിന് സമീപം കാവുവിള വീട്ടിൽ ഗീതയും രണ്ട് മക്കളുമടങ്ങുന്ന കുടുംബമാണ് വർഷങ്ങളായി ദുരിതജീവിതം നയിക്കുന്നത്. ഗീതയുടെ ഭർത്താവ് ശശി അർബുദത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നം ബാക്കിെവച്ച് എട്ട് മാസം മുമ്പ് മരിച്ചു. വീടിനായി നിരവധി അപേക്ഷകൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതുസംബന്ധിച്ച് ഇക്കഴിഞ്ഞ ജൂൺ മൂന്നിന് 'മാധ്യമം' വാർത്ത നൽകി യിരുന്നു. വിഷയം ശ്രദ്ധയിൽപെട്ട എം.എൽ.എ അന്ന്തന്നെ പത്രവാർത്ത സഹിതം പട്ടികജാതി വികസന വകുപ്പിൽ ബന്ധപ്പെട്ടു. എന്നാൽ ഇതിനിടയിൽ നാട്ടുകാരുടെ സഹകരണത്തോടെ ഇവർക്ക് വാസയോഗ്യമായ വീടൊരുക്കാനായി യൂത്ത് കോൺഗ്രസ് കിളിമാനൂർ മണ്ഡലം കമ്മിറ്റിയും രംഗത്തെത്തി. ഇതിനിടയിലാണ് സർക്കാർ സംവിധാനം കണ്ണുതുറന്നത്. വീട് നിർമാണത്തിൽ കാലതാമസം ഉണ്ടാകില്ലെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയാണ് എം.എൽ.എ മടങ്ങിയത്. കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ, ജനപ്രതിനിധികൾ എന്നിവരും സംബന്ധിച്ചു. ചിത്രവിവരണം: kmr Pho_19-1 .jpg 20200619_164718.jpg 1. ഇക്കഴിഞ്ഞ ജൂൺ മൂന്നിന് മാധ്യമം നൽകിയ വാർത്ത 2. ഗീതയുടെ വീട്ടിലെത്തിയ എം.എൽ.എ പട്ടികജാതി വകുപ്പിൻെറ കത്ത് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.