നെടുമങ്ങാട്: ഭർത്താവിൻെറ ജ്യേഷ്ഠൻ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാളെ തട്ടിമാറ്റി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതി ഗുരുതര പൊള്ളലേറ്റ് ആശുപത്രിയിൽ. ആനാട് താഴ്ന്നമല അലീന ഭവനിൽ മനുവിൻെറ ഭാര്യ ബീന(25)യെയാണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിൻെറ ജ്യേഷ്ഠൻ വെള്ളനാട് കുതിരകുളം ചാത്തനാട് തടത്തരികത്തുവീട്ടിൽ വി. വിനേഷിനെ (33) വലിയമല പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പലതവണ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളതായും പൊറുതിമുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ഇവരുടെ മൊഴിയിൽ പറയുന്നു. മജിസ്ട്രേറ്റിനെ ആശുപത്രിയിൽ വരുത്തി ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി അനുജൻെറ വീട്ടിലെത്തിയ വിനേഷ് ഇന്നലെ രാവിലെ ഏേഴാടെ അനുജൻ മനു ജോലിക്ക് പോയ സമയത്തായിരുന്നു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് മൊഴി. photo IMG-20200619-WA0031.jpg പീഡനശ്രമം-അറസ്റ്റിലായ വെള്ളനാട് കുതിരകുളം ചാത്തനാട് തടത്തരികത്തുവീട്ടിൽ വി. വിനേഷ് (33)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.