നെടുമങ്ങാട്: പി.എം.എ.വൈ പദ്ധതി പ്രകാരം പണി പൂർത്തിയാക്കിയ വീടുകൾക്ക് കൊടുക്കാനുള്ള അവസാന ഗഡുവായ ഒരു ലക്ഷം രൂപ വീതം 885 ഗുണഭോക്താക്കൾക്ക് അടിയന്തരമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നെടുമങ്ങാട് നഗരസഭ പടിക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. വീടുപണി പൂർത്തിയാക്കിയിട്ട് ഒരു വർഷത്തിലേറെയായ ഗുണഭോക്താക്കളുടെ നിരന്തര ആവശ്യത്തെ തുടർന്നായിരുന്നു കോൺഗ്രസ് ധർണ സംഘടിപ്പിച്ചത്. നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അഡ്വ. എസ്. അരുൺ കുമാറിൻെറ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി കല്ലയം സുകു ധർണ ഉദ്ഘാടനം ചെയ്തു. ഒന്നാംഘട്ട പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് തിരികെ ലഭിക്കാനുള്ള അമ്പതിനായിരം രൂപയും രണ്ടാംഘട്ട പദ്ധതിയിലെ അവസാന ഗഡുവായ ഒരു ലക്ഷം രൂപയും ബാങ്കിൽ ഉണ്ടായിരുന്നിട്ടും വിതരണം ചെയ്യാത്തത് അഴിമതി നടത്താനാണെന്ന് സുകു ആരോപിച്ചു. പണം വിതരണം ചെയ്യുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു അഡ്വ. എൻ. ബാജി നെട്ടിറച്ചിറ ജയൻ, വട്ടപ്പാറ ചന്ദ്രൻ, ടി. അർജുനൻ, കെ.ജെ. ബിനു എന്നിവർ സംസാരിച്ചു. ധർണ നടന്നുകൊണ്ടിരിക്കെ അവിടേക്ക് വാഹനത്തിൽ വന്ന നഗരസഭ സെക്രട്ടറി സമരക്കാരോട് തട്ടിക്കയറി. സെക്രട്ടറിയും സമരക്കാരും തമ്മിലുള്ള വാക്കേറ്റത്തിനിടെ സമരക്കാരിൽ ഉണ്ടായിരുന്ന വനിതാ കൗൺസിലർമാരെ അസഭ്യം പറഞ്ഞതിന് നഗരസഭസഭ സെക്രട്ടറി ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ കൗൺസിലർമാർ നഗരസഭ വാഹനത്തിന് മുന്നിൽ കുത്തിയിരുന്നു. തുടർന്ന് െപാലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. സെക്രട്ടറിക്കെതിരെ വനിതാ കൗൺസിലർമാർ നൽകിയ പരാതിയിന്മേൽ കേസെടുക്കാമെന്ന ഉറപ്പിൽ കോൺഗ്രസ് പ്രവർത്തകർ പിരിഞ്ഞുപോയി. കോൺഗ്രസ് നേതാക്കൾക്ക് െപാലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.