വൈദ്യുതി ബില്ലിലെ ഇളവുകള്‍ കൊള്ളമുതല്‍ തിരിേച്ചല്‍പിച്ചതിന് തുല്യം -മുല്ലപ്പള്ളി തിരുവനന്തപുരം: കൊള്ള മുതല്‍ തിരിേച്ചല്‍പിച്ചത് പോലെയാണ് അമിത വൈദ്യുതി ബില്ലില്‍ ചില ഇളവുകള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അമിത നിരക്കിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വീട്ടമ്മമാർ വൈദ്യുതി ബില്‍ കത്തിച്ചതിൻെറ സംസ്ഥാനതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമിത ബില്ലില്‍ മാറ്റംവരുത്താന്‍ തയാറായത് കേരളീയ സമൂഹത്തിൻെറയും വീട്ടമ്മമാരുടെയും വിജയമാണ്. വിഷയത്തില്‍ പ്രാഥമിക വിജയം നേടാനായെങ്കിലും യഥാർഥ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. സബ്‌സിഡിയെന്ന പേരില്‍ ചില കണക്കിലെ കളികളാണ് അമിത വൈദ്യുതി ബില്ല് വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയത്. ഫിക്‌സഡ് ചാര്‍ജും ഫ്യൂവല്‍ സര്‍ചാര്‍ജും കുറയ്ക്കാനും തയാറായില്ല. ജില്ലകളില്‍ ഡി.സി.സി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെയും പോഷക സംഘടനകളുടെ സഹകരണത്തോടെ വീട്ടമ്മമാര്‍ പ്രതിഷേധത്തിൽ പെങ്കടുത്തു. കെ.പി.സി.സി ജനറല്‍ സ്രെട്ടറിമാരായ കെ.പി. അനില്‍കുമാര്‍, മണക്കാട് സുരേഷ്, പഴകുളം മധു, വൈസ് പ്രസിഡൻറ് ശരത്ചന്ദ്ര പ്രസാദ്, മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ്, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍, പന്തളം സുധാകരന്‍ തുടങ്ങിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.