ഇ-വിജ്ഞാന കേന്ദ്രങ്ങളായി ഗ്രന്ഥശാലകളെ ഉയർത്തണം- മുഖ്യമന്ത്രി തിരുവനന്തപുരം: ഇ-ബുക്കുകളുടെയും ഇ-വിജ്ഞാനത്തിൻെറയും കേന്ദ്രമായി ഗ്രന്ഥശാലകളെ ഉയർത്താനുള്ള ഉത്തരവാദിത്തം കേരള ഗ്രന്ഥശാലാസംഘം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ, കേരള ഗ്രന്ഥശാലാസംഘം, പി.എൻ.പണിക്കർ ഫൗണ്ടേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന വായനപക്ഷാചരണത്തിെൻറ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വായനയുടെയും പ്രസാധനത്തിെൻറയും നിർവചനങ്ങൾ മാറിമറിയുന്ന കാലമാണിത്. വായിക്കാൻ പുസ്തകങ്ങൾ വേണമെന്നില്ല. കോവിഡ് സമൂഹത്തിലാകെ സ്തംഭനമുണ്ടാക്കിയപ്പോൾ വിദ്യാഭ്യാസപ്രക്രിയ നിലച്ചുപോകാതിരിക്കാൻ നാം സ്വീകരിച്ച മാർഗം ഓൺലൈൻ ക്ലാസുകളാണ്. ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ഗ്രാമങ്ങളിൽ ഗ്രന്ഥശാലകളാണ് അതിന് വേദിയാകുന്നത്. ഇത്തരം സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ കാലത്തിനനുസരിച്ച് ഗ്രന്ഥശാലകൾ മാറേണ്ടിവരും. ഇൻറർനെറ്റിലൂടെ പുതിയ ലോകത്തേക്ക് വാതിലുകൾ തുറക്കുകയാണ്. അത്തരം സാധ്യതകൾ പ്രയോജനപ്പെടുത്തുമ്പോൾതന്നെ പുസ്തകങ്ങളുമായി ഉണ്ടാകേണ്ട ചങ്ങാത്തത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ മുതിർന്നവരും അധ്യാപകരും മുൻകൈയെടുക്കണം. മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു. പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം എൻ. ബാലഗോപാൽ നിർവഹിച്ചു. എം. വിജയകുമാർ, പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ, സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.