പുനലൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിന് ഡി.വൈ.എഫ്.ഐ നാട്ടിൽനിന്ന് പാഴ്‌വസ്തുക്കൾ ശേഖരിച്ചുതുടങ്ങി. റീസൈക്കിൾ കേരളയുടെ ഭാഗമായി പുനലൂർ ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പത്രങ്ങളും പാഴ്‌വസ്തുക്കളും ശേഖരിക്കുന്നത്. പ്ലാച്ചേരി ശാന്തി ഭവനിൽ രവി തൻെറ കടയിലെ തടികളും മറ്റും കൊണ്ടുപോകുന്നതിനുവേണ്ടി ആദ്യം വാങ്ങിയ പെട്ടിഓട്ടോ സംഭാവനയായി നൽകി. ഓട്ടോ പുനലൂർ നഗരസഭ ചെയർമാൻ കെ.എ. ലത്തീഫ് എറ്റുവാങ്ങി. എസ്. രാജേന്ദ്രൻ നായർ, ഡി. ദിനേശൻ, ടി. അൻസർ, അച്ചു എന്നിവർ പങ്കെടുത്തു. ജൈവകൃഷി ആരംഭിച്ചു അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് കൃഷിഭവൻെറ സഹായത്തോടെയ തരിശുഭൂമിയിൽ ജൈവകൃഷി ആരംഭിച്ചു. പൊടിയാട്ടുവിള കോവിൽമുക്കിനു സമീപം തരിശായി കിടന്ന രണ്ടേക്കർ വസ്തുവിലാണ് കുടുംബശ്രീ, തൊഴിലുറപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് വാഴ, ചേന, ചേമ്പ്, ഇഞ്ചി, കാച്ചിൽ, പയർ, പടവലം എന്നിവ കൃഷി ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ബേബി മാത്യു, അസി. അഗ്രികൾച്ചർ ഓഫിസർ ബിജി എബ്രഹാം, സി. മോഹനൻപിള്ള, വസ്തു ഉടമ അലക്സ് കുട്ടി ഡേവിഡ് എന്നിവർ സംസാരിച്ചു. നിൽപ് സമരം മുളവന: വിവിധ വ്യവസായിക തൊഴിൽ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഇന്ധന വിലവർധന പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി പ്രവർത്തകർ മുളവന പോസ്റ്റ് ഓഫിസിനുമുന്നിൽ നിൽപ് സമരം നടത്തി. സംസ്ഥാന കൗൺസിൽ അംഗം മുളവന രാജേന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻറ് എം. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരള മഹിളാസംഘം മണ്ഡലം പ്രസിഡൻറ് സിന്ധുരാജേന്ദ്രൻ, ആർ. മോഹനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.