കൽപറ്റ: റമദാന്‍ കാലത്ത് സ്പെഷല്‍ നോമ്പ് വിഭവങ്ങള്‍ വില്‍ക്കുന്ന കടകൾക്കെല്ലാം ലോക്ഡൗൺ തിരിച്ചടിയായി. വിഭവങ്ങളാൽ നിറേയണ്ട വഴിയോരങ്ങളെല്ലാം കോവിഡിൽ മുങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വയനാടന്‍ പ്രകൃതി വിഭവങ്ങള്‍ വില്‍ക്കുന്ന കടക്കാര്‍ക്ക് സീസണില്‍ മാത്രം ലഭിക്കുന്ന നോമ്പ് കച്ചവടമാണ് ഇത്തവണ നഷ്ടമായത്.
വയനാടന്‍ വിഭവങ്ങളായ തുറമാങ്ങയും വടുകും നോമ്പ് കാലത്ത് പുറംനാടുകളിലേക്ക് കൂടുതലായി കയറ്റി അയക്കുന്നതാണ്. എന്നാല്‍ ഈ ലോക്ഡൗണ്‍ കാലത്ത് ജില്ലക്ക് പുറത്തേക്ക് ഇവയെത്തിച്ച് നല്‍കാന്‍ വ്യാപാരികള്‍ക്കായില്ല. റമദാന്‍ സ്പെഷല്‍ വിഭവങ്ങളില്‍ പ്രധാനപ്പെട്ട മാസ് മീന്‍ ലക്ഷദ്വീപില്‍നിന്നെത്തിച്ചതാണ്. ഇതും പുറംനാടുകളിലെ വ്യാപാരികളിലെത്തിക്കാന്‍ ഇത്തവണ കഴിഞ്ഞില്ല. ഈത്തപ്പഴം മുതല്‍ അത്തിപ്പഴം, അക്രോട്ട്, ആപ്രിക്കോട്ട് തുടങ്ങിയ ഡ്രൈ ഫ്രൂട്ടുകള്‍ക്കും റമദാനില്‍ ആവശ്യക്കാരേറെയാണ്.
ഈ വര്‍ഷം പേക്ഷ, ഇവക്കൊന്നും കാര്യമായി ആവശ്യക്കാരില്ല. വര്‍ഷത്തില്‍ ലഭിക്കുന്ന ഈ സീസണ്‍ ബിസിനസ് ഇല്ലാതായതോടെ വലിയ നഷ്ടത്തിലാണ് വ്യാപാരികൾ. വയനാടന്‍ പ്രകൃതി വിഭവങ്ങളും ജൈവ കാര്‍ഷിക ഉൽപന്നങ്ങളും വില്‍ക്കുന്ന കല്‍പറ്റയിലെ തനിമ കടയുടമ അബ്ദുറഹ്മാന് 40 വര്‍ഷമായി റമദാന്‍ സ്പെഷല്‍ വിഭവങ്ങള്‍ വിപണനം ചെയ്തുവരുന്നു. എന്നാല്‍ ഇത്തവണ 90 ശതമാനം ബിസിനസ് കുറഞ്ഞതായി ഇദ്ദേഹം പറയുന്നു.
വയനാടന്‍ ചായ, കാപ്പി, കൂവ്വപ്പൊടി തുടങ്ങി നോമ്പ് കാലത്തിന് മുന്നോടിയായി അയല്‍ ജില്ലകളിലെ വ്യാപാരികള്‍ ശേഖരിച്ച് െവച്ചിരുന്ന വിഭവങ്ങളെല്ലാം ഇത്തവണ ചുരമിറങ്ങാനാവാതെ ഈ കടകളില്‍തന്നെ കെട്ടിക്കിടക്കുകയാണ്. ഉന്നക്കായ, കട്ലറ്റ്, സമൂസ ഉൾപ്പെടെയുള്ള റമദാൻ രുചികൾക്കും ആവശ്യക്കാരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.