മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ സജീപമൂഡ ഗവ.ഹൈസ്കൂൾ എട്ടാം ക്ലാസിൽ കൗതുകമായി 10 കുട്ടികൾ. അഞ്ച് കുടുംബങ്ങളിൽനിന്നുള്ള ഈ ഇരട്ടകളാണ് പ്രീ യൂനിവേഴ്സിറ്റി (പി.യു) തലം വരെയുള്ള സ്ഥാപനത്തിൽ താരങ്ങൾ. ആഇശ സീബയോട് പറയേണ്ടത് ഒപ്പം പിറന്ന സഹോദരി ഖദീജ സിയയോടാവുന്നതിന്റെ ചമ്മൽ സഹപാഠികൾക്കും അധ്യാപകർക്കും പരിചയമായി. ശ്രണവിയെന്ന് കരുതി ജഹ്നവിയോടും ഫാത്തിമത്ത് കാമിലയെപ്പോലുള്ള ഫാത്തിമത്ത് ശാമിലയോടും പറയുന്നവരാണ് പലരും. ആഇശ റൈഫ-ഫാത്തിമ റൗള, ദുലൈകത്ത് റുഫിദ-ഹലീമത്ത് റഫിദ എന്നിവരാണ് മറ്റ് ഇരട്ടകൾ. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നവരാണ് 10 പേരുമെന്ന് അധ്യാപകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.