ബംഗളൂരു: കർണാടക തലസ്ഥാനം `പൂന്തോട്ട നഗരം' എന്ന നിലയിൽ രൂപപ്പെടുത്താൻ വനം വകുപ്പ് പദ്ധതി ആവിഷ്കരിച്ചതായി മന്ത്രി ഈശ്വർ ഖണ്ഡ്രെ പറഞ്ഞു. ആരണ്യ ഭവനിൽ വന്യജീവി വാരാഘോഷ സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വനം വികസന കോർപറേഷൻ കണ്ടെടുത്ത ഭൂമിയിൽ പരിസ്ഥിതി പ്രവർത്തകനായ ‘ശാലുമരദ തിമ്മക്ക’യുടെ പേരിലുള്ള പാർക്ക് ഒരുക്കും. ഉത്തര ബംഗളൂരുവിന് 153 ഏക്കർ പൂന്തോട്ടമാണ് ഇതിലൂടെ ലഭിക്കുക. യെലഹങ്ക ആർ.ടി.ഒക്ക് സമീപമുള്ള ഈ സ്ഥലം കോർപറേഷന് പാട്ടത്തിന് നൽകിയതായും കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി മുഖേന ഫണ്ട് ഉപയോഗിച്ച് കബ്ബൺ പാർക്ക് മാതൃകയിലാണ് പാർക്ക് വികസിപ്പിക്കുകയെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടെ, ബംഗളൂരുവിലെ വനമേഖല അഞ്ച് ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് നഗരത്തിന് 89 ചതുരശ്ര കിലോമീറ്റർ വനമുണ്ട്. ഇത് മൊത്തം വിസ്തൃതിയുടെ 6.81 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.