ഡി.​കെ. ശി​വ​കു​മാ​ർ

ആ​റു​വ​രി തു​ര​ങ്ക​പാ​ത നി​ർ​മാ​ണം ജ​നു​വ​രി​യി​ൽ തു​ട​ങ്ങും

ബം​ഗ​ളൂ​രു: സി​ല്‍ക്ക് ബോ​ര്‍ഡ്-​ഹെ​ബ്ബാ​ള്‍ 18 കി​ലോ​മീ​റ്റ​ര്‍ ആ​റു​വ​രി തു​ര​ങ്ക​പാ​ത നി​ര്‍മാ​ണം ജ​നു​വ​രി​യി​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ര്‍ അ​റി​യി​ച്ചു. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള തു​ക ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ചാ​ണ് തു​ര​ങ്ക​പാ​ത ഒ​രു​ക്കു​ന്ന​ത്.16,500 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ര്‍മി​ക്കു​ന്ന പാ​ത​യു​ടെ വി​ശ​ദ​പ​ദ്ധ​തി രേ​ഖ ത​യാ​റാ​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന ഭൂ​ഗ​ർ​ഭ​പാ​ത, വ​ട​ക്ക് ഹെ​ബ്ബാ​ൾ മു​ത​ൽ തെ​ക്ക് സെ​ൻ​ട്ര​ൽ സി​ൽ​ക്ക് ബോ​ർ​ഡ് ജ​ങ്ഷ​ൻ വ​രെ​യാ​ണ്. മേ​ഘ്‌​രി സ​ർ​ക്ക്ൾ, റെ​യ്‌​സ് കോ​ഴ്‌​സ് റോ​ഡ്, ലാ​ൽ​ബാ​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്റ​ർ​ചേ​ഞ്ചു​ക​ളു​ണ്ടാ​കും.

തു​രം​ഗം നി​ർ​മി​ക്കാ​ൻ ആ​റ് യ​ന്ത്ര​ങ്ങ​ളു​പ​യോ​ഗി​ക്കാ​നാ​ണ് ബൃ​ഹ​ത് ബം​ഗ​ളൂ​രു മ​ഹാ​ന​ഗ​ര പാ​ലി​കെ​യു​ടെ (ബി.​ബി.​എം.​പി) പ​ദ്ധ​തി. മും​ബൈ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ലെ ഭൂ​ഗ​ർ​ഭ പാ​ത​ക​ളെ​ക്കു​റി​ച്ച് പ​ഠി​ച്ച​ശേ​ഷ​മാ​ണ് വി​ശ​ദ പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കി​യ​ത്. പാ​ത​യു​ടെ ഇ​രു​വ​ശ​ത്തും ര​ണ്ട് പ്ര​വേ​ശ​ന ക​വാ​ട​വും പു​റ​ത്തേ​ക്കു​ള്ള ക​വാ​ട​വും ഉ​ണ്ടാ​കും. സി​ൽ​ക്ക് ബോ​ർ​ഡ് ജ​ങ്ഷ​നി​ൽ ഔ​ട്ട​ർ റി​ങ് റോ​ഡ്, ഹൊ​സൂ​ർ റോ​ഡ് ഭാ​ഗ​ത്തേ​ക്കും ഹെ​ബ്ബാ​ൾ ജ​ങ്ഷ​നി​ൽ കെ.​ആ​ർ. പു​രം, ബ​ല്ലാ​രി റോ​ഡ് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​മാ​കും ക​വാ​ട​ങ്ങ​ൾ. പൊ​തു സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​കും പാ​ത നി​ർ​മി​ക്കു​ക. 70 ശ​ത​മാ​നം തു​ക സ്വ​കാ​ര്യ ക​രാ​റു​കാ​ര​നും 30 ശ​ത​മാ​നം ബി.​ബി.​എം.​പി​യു​മാ​കും വ​ഹി​ക്കു​ക.

Tags:    
News Summary - Underpass Construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.